നോട്ട് നിരോധനത്തിനെതിരായ സമരത്തിനിടെ ബാങ്കിന് നേരെ അക്രമം; ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം
Aug 9, 2017, 20:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.08.2017) നോട്ട് നിരോധനത്തിനെതിരായ സമരത്തിനിടെ ബാങ്കിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നീലേശ്വരം എസ് ബി ഐ ബാങ്കിന് നേരെ അക്രമം നടത്തിയ കേസില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ പട്ടേന പഴനെല്ലിയിലെ കെ എം സുരേശന്‍ (34), ബങ്കളത്തെ കെ എം വിനോദ് (32), ശാര്‍ങ്ങി കരിന്തളം (34), ദീപേഷ് കക്കാട്ട് (29), കാറളത്തെ ശ്യം ചന്ദ്രന്‍ (26), ടി വി സുരേഷ് ബാബു ചാത്തമത്ത് (34) എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി (രണ്ട്) യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സംഭവത്തില്‍ ബാങ്കിന് 5,286 രൂപ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. 2016 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തില്‍ ബാങ്കിന് 5,286 രൂപ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. 2016 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, DYFI, court, Police, case, Bank attack case; charge sheet against DYFI volunteers
Keywords: Kasaragod, Kerala, Kanhangad, news, DYFI, court, Police, case, Bank attack case; charge sheet against DYFI volunteers