ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി
Aug 9, 2017, 20:42 IST
അമ്പലത്തറ: (www.kasargodvartha.com 09.08.2017) ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നാം മൈല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അന്യദേശതൊഴിലാളി പശ്ചിമബംഗാളിലെ സ്വദേശി ഷാമറോണ്‍ കുണ്ടോളി (20) നെയാണ് കാണാതായത്. മൂന്നാം മൈല്‍ ക്വാര്‍ട്ടേഴ്സിലാണ് ഷാമറോണ്‍ സഹോദരന്‍ മുഹമ്മദ് മുണ്ടോളിനോടൊപ്പം താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഇരുവരും ഒന്നിച്ച് ഇരിയയില്‍ തേപ്പു പണിക്ക് പോയതാണ്.
ഉച്ചയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഷാമറോണ്‍ ക്വാര്‍ട്ടേഴ്സിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോവുകയായിരുന്നു. വൈകിട്ട് മുഹമ്മദ് ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ ഷാമറോണിനെ കണ്ടില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. നാട്ടിലും എത്തിയിട്ടില്ലെന്നാണ് സഹോദരന്റെ പരാതിയില്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ambalathara, complaint, Investigation, Bangal native goes missing; complaint lodged