മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ വായ്മൂടിക്കെട്ടി പ്രതിഷേധം
Mar 8, 2020, 11:21 IST
മൊഗ്രാല്‍: (www.kasargodvartha.com 08.03.2020) ഡല്‍ഹി കലാപത്തിന്റെ വാര്‍ത്തകള്‍ നേരാംവണ്ണം ജനങ്ങളിലേക്കെത്തിച്ചതിന്റെ പ്രതികാര നടപടിയെന്ന നിലയില്‍ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ദേശീയവേദിയുടെ നേതൃത്വത്തില്‍ മൊഗ്രാലില്‍ വായ്മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പ്രതിഷേധ കൂട്ടായ്മ ദേശീയ വേദി ഗള്‍ഫ് പ്രതിനിധി എല്‍ ടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ലത്വീഫ് കുമ്പള, എം എം റഹ് മാന്‍, ടി കെ അന്‍വര്‍, റിയാസ് മൊഗ്രാല്‍, സൈനുല്‍ ആരിഫ്, കെ പി മുഹമ്മദ് സ്മാര്‍ട്ട്, അഷ്റഫ് പെര്‍വാഡ്, മുഹമ്മദ് മൊഗ്രാല്‍, വിജയകുമാര്‍, മുഹമ്മദ് ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, മുഹമ്മദ് മാഷ് എന്നിവര്‍ പ്രസംഗിച്ചു.
മജീദ് റെഡ്ബുള്‍, എം എസ് മുഹമ്മദ് കുഞ്ഞി, ടി എ ജലാല്‍, ടി എ കുഞ്ഞഹമ്മദ്, എം എ ഇഖ്ബാല്‍, ബി എം സുബൈര്‍, ഉമ്മര്‍, ടി എം മുഹമ്മദ്, ഹസന്‍ കൊപ്പളം, അബ്ദുല്ല അത്‌ലീസ്, ഇസ്മാഈല്‍ മൂസ, എം എ അബ്ദുല്ലകുഞ്ഞി, സിദ്ദീഖ് മാന്‍കുര്‍, ഷാസ് അലി, ഉസ്മാന്‍, ഷംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം എ മൂസ സ്വാഗതവും ടി കെ ജാഫര്‍ നന്ദിയും പറഞ്ഞു.
കാസര്‍കോട്: രണ്ടു മലയാളം ചാനലുകളുടെ പ്രക്ഷേപണത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി മാധ്യമ സ്വാതന്ത്രത്തിനതിരെയുള്ള കടന്ന് കയറ്റമാണന്നും രാജ്യത്ത് ഇപ്പോള്‍ പരോക്ഷമായ അടിയന്തരാവസ്ഥ നടക്കുകയാണന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന അഭിപ്രായപ്പെട്ടു.
Keywords: Kasaragod, Kerala, News, Mogral, Delhi, Government, Protest, Ban for Malayalam news channels; protested
പ്രതിഷേധ കൂട്ടായ്മ ദേശീയ വേദി ഗള്‍ഫ് പ്രതിനിധി എല്‍ ടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ലത്വീഫ് കുമ്പള, എം എം റഹ് മാന്‍, ടി കെ അന്‍വര്‍, റിയാസ് മൊഗ്രാല്‍, സൈനുല്‍ ആരിഫ്, കെ പി മുഹമ്മദ് സ്മാര്‍ട്ട്, അഷ്റഫ് പെര്‍വാഡ്, മുഹമ്മദ് മൊഗ്രാല്‍, വിജയകുമാര്‍, മുഹമ്മദ് ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, മുഹമ്മദ് മാഷ് എന്നിവര്‍ പ്രസംഗിച്ചു.
മജീദ് റെഡ്ബുള്‍, എം എസ് മുഹമ്മദ് കുഞ്ഞി, ടി എ ജലാല്‍, ടി എ കുഞ്ഞഹമ്മദ്, എം എ ഇഖ്ബാല്‍, ബി എം സുബൈര്‍, ഉമ്മര്‍, ടി എം മുഹമ്മദ്, ഹസന്‍ കൊപ്പളം, അബ്ദുല്ല അത്‌ലീസ്, ഇസ്മാഈല്‍ മൂസ, എം എ അബ്ദുല്ലകുഞ്ഞി, സിദ്ദീഖ് മാന്‍കുര്‍, ഷാസ് അലി, ഉസ്മാന്‍, ഷംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം എ മൂസ സ്വാഗതവും ടി കെ ജാഫര്‍ നന്ദിയും പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ മാധ്യമ വേട്ട ചെറുത്തു തോല്‍പിക്കുക: ഇര്‍ഷാദ് ഹുദവി ബെദിര
കാസര്‍കോട്: ഡല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന് മീഡിയ വണ്‍, ഏഷ്യാനെറ്റ് ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തിവയ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഹൈദറാബാദ് കെ എം സി സി കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ വായമൂടിക്കെട്ടിയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ദുഷ്ട ചെയ്തികള്‍ മറച്ചു പിടിക്കാമെന്നാണ് കേന്ദ്ര ഭരണകൂടത്തിന്റെ വ്യാമോഹം. മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ തയ്യാറവലാണ് കേന്ദ്ര സര്‍ക്കാറിന് നല്ല തന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മാധ്യമ വിലക്ക് രാജ്യത്ത് പരോക്ഷമായ അടിയന്തരവസ്ഥ നടക്കുന്നു: താജുദ്ദീന്‍ ദാരിമി പടന്ന
കാസര്‍കോട്: രണ്ടു മലയാളം ചാനലുകളുടെ പ്രക്ഷേപണത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി മാധ്യമ സ്വാതന്ത്രത്തിനതിരെയുള്ള കടന്ന് കയറ്റമാണന്നും രാജ്യത്ത് ഇപ്പോള്‍ പരോക്ഷമായ അടിയന്തരാവസ്ഥ നടക്കുകയാണന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുയെന്ന് എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭിപ്രായപ്പെട്ടു. വാര്‍ത്തകള്‍ തങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തിലേ നല്‍കാവൂ എന്ന തിട്ടൂരമാണ് ഈ നിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതന്ന് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബുബക്കര്‍ സാലൂദ് നിസാമി അഭിപ്രായപ്പെട്ടു.