ബാലറ്റ് പേപ്പറുകള്‍ ഉപവരണാധികാരികള്‍ക്ക് കൈമാറി
Apr 11, 2019, 21:47 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ബാലറ്റ് യൂണിറ്റില്‍ ക്രമീകരിക്കാന്‍ തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ടെന്‍ഡേര്‍ഡ് ബാലറ്റും, സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളും കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പൊതുതെരഞ്ഞടുപ്പ് നിരീക്ഷകനായ എസ് ഗണേഷിന്റെ സാന്നിധ്യത്തില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അതത് ഉപവരണാധികാരികള്‍ക്ക് കൈമാറി. ബാലറ്റ് പേപ്പര്‍ കൈമാറ്റ ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി പി അബ്ദുര്‍ റഹിമാന്‍, വി സൂര്യ നാരായണന്‍, ഗോവിന്ദന്‍ രാവണേശ്വരം എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ 1317 പോളിങ് ബൂത്തുകളിലേക്കാവശ്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍, പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ എന്നിവ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് കാസര്‍കോട് കളക്ടറേറ്റില്‍ എത്തിച്ചത്. കാസര്‍കോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എസ് എല്‍ സജികുമാറിന്റെയും കാസര്‍കോട് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സൂര്യനാരായണന്‍ എന്നിവരുടെയും നേതൃത്വത്തിലാണ് ബാലറ്റു പേപ്പറുകള്‍ എത്തിച്ചത്.
പോസ്റ്റല്‍ ബാലറ്റു പേപ്പറുകള്‍ കണ്ണൂര്‍ സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ നിന്നും വോട്ടിങ് മെഷീനുകളില്‍ ഉപയോഗിക്കുന്നതിനുള്ള ബാലറ്റു പേപ്പറുകള്‍ തിരുവനന്തപുരം സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ നിന്നുമാണ് അച്ചടിച്ചത്. 33,380 ബാലറ്റുകളാണ് എത്തിച്ചിട്ടുള്ളത്. ഇതിനുപുറമെ 10,000 പോസ്റ്റല്‍ ബാലറ്റു പേപ്പറുകളുമുണ്ട്. മലയാളത്തിനുപുറമെ കന്നഡഭാഷയും ബാലറ്റിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ballot paper, Kasaragod, News, Election, Ballot papers handed over to sub electoral officers