ബാളിഗെ അസീസ് കൊലക്കേസ് പ്രതി കാപ്പ കേസില്‍ അറസ്റ്റില്‍
Feb 19, 2015, 10:49 IST
മഞ്ചേശ്വരം: (www.kasargodvartha.com 19/02/2015) ബാളിഗെ അസീസ് കൊലക്കേസ്, സി.പി.എം. മഞ്ചേശ്വരം ഏരിയ സെക്രട്ടറി ചിപ്പാര്‍ റസാഖ് വധശ്രമക്കേസ് എന്നിവയടക്കം ഏഴ് ക്രമിനല്‍ കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം അമ്പിക്കാനത്തെ അഹ്മദ് റഈസിനെ (24) കാപ്പ കേസില്‍ മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദ് അറസ്റ്റുചെയ്തു. പൈവളിഗെ ടൗണില്‍വെച്ച് ബുധനാഴ്ച രാത്രിയാണ് അഹ്മദ് റഈസിനെ അറസ്റ്റുചെയ്തത്.
റഈസിനെതിരെ മഞ്ചേശ്വരം പോലീസ് നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എസ്.പി. നല്കിയ അപേക്ഷയെ തുടര്‍ന്ന് ജില്ലാ കളക്ടറാണ് കാപ്പ കേസില്‍ അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടത്.
റഈസിനെ ആറ് മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. നാടിന്റെ സമാധാന ജീവിതം തകര്‍ക്കുന്ന രീതിയില്‍ അക്രമ പ്രവര്‍ത്തനം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കാപ്പ നിയമം ചുമത്താന്‍ പോലീസ് തീരുമാനിച്ചത്. പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

Related News:
ബാളിഗെ അസീസ് വധം: കോടതിയില്‍ കീഴടങ്ങിയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍
Keywords : Manjeshwaram, Kasaragod, Police, Arrest, Kerala, Accused, Balige Asees, KAAPA act.