മാങ്ങാട് ബാലകൃഷ്ണന്‍ വധം: കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എം - കോണ്‍ഗ്രസ് രഹസ്യ ധാരണയെന്ന് ബി.ജെ.പി
Sep 18, 2015, 17:58 IST
കാസര്‍കോട്: (www.kasargodvartha.com 18/09/2015) 2013 തിരുവോണ നാളില്‍ മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ എം.ബി. ബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയവരെയും, പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് നേതാക്കന്‍മാരെയും രക്ഷിക്കാന്‍ കോണ്‍ഗ്രസ്, സി.പി.എം ഉന്നത നേതാക്കള്‍ തമ്മില്‍ രഹസ്യ ധാരണ ഉണ്ടാക്കിയതായി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. രണ്ടു വര്‍ഷമായി മുഴുവന്‍ പ്രതികളെയും പിടികൂടാതെയിരിക്കുമ്പോള്‍ അതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനോ, പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനോ സി.പി.എം തയ്യാറാകാത്തത് അതുകൊണ്ടാണെന്നും അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.
സ്വമേധയാ കീഴടങ്ങി നുണ പരിശോധന അടക്കം ഏത് അന്വേഷണത്തിനും തയ്യാറായ ഷിബു ഡിസിസി പ്രഡിഡണ്ട് അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢാലോചനയും ഒളിവില്‍ പാര്‍പ്പിക്കലും വെളിപ്പെടുത്തിയപ്പോള്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് രഹസ്യ ധാരണയുടെ ഭാഗമായിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാലകൃഷ്ണന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണ ആവശ്യത്തെ കുറിച്ച് സി.പി.എം നിലപാട് വ്യക്തമാക്കണം.
രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യുന്ന കോണ്‍ഗ്രസിന്റെ വികൃതമായ മുഖമാണ് ഷിബുവിന്റെ വെളിപ്പെടുത്തലിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നത്. യു.ഡി.എഫ് ഭരണത്തില്‍ സ്വന്തം പാര്‍ട്ടി നേതാക്കന്‍മാര്‍ക്ക് പോലും പോലീസ് അന്വേഷണത്തില്‍ നീതി ലഭിക്കുന്നില്ല എന്ന് കോണ്‍ഗ്രസ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന് ബാലകൃഷ്ണന്‍ വധക്കേസില്‍ പങ്കില്ലെങ്കില്‍ കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ബാലകൃഷ്ണന്‍ വധക്കേസിലെ ഗൂഢാലോചന അടക്കം പുറത്തുകൊണ്ടുവരണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബുവിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ്. ഇതില്‍ ബി.ജെ.പിയെ അനാവശ്യമായി വിവാദത്തില്‍ വലിച്ചിഴക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. രാഖി കെട്ടിയതാണ് ബി.ജെ.പി ബന്ധം ആരോപിക്കുന്നതെങ്കില്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജിയും രാഖി കെട്ടിയിട്ടുണ്ട്, അദ്ദേഹവും ബി.ജെ.പി ആണോ എന്ന് കോണ്‍ഗ്രസിനോട് ശ്രീകാന്ത് ചോദിച്ചു.

Related News:
മാങ്ങാട് ബാലകൃഷ്ണന്‍ വധം: തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ഡി.സി.സി. പ്രസിഡന്റെന്ന് കേസിലെ 7-ാം പ്രതി ഷിബു
ബാലകൃഷ്ണന്‍ വധം: പ്രതി ഷിബുവിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം- സിപിഎം

മാങ്ങാട് ബാലകൃഷ്ണന്‍ വധം: 7- ാം പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ്ബിനു മുന്നില്‍ ആക്രമിച്ചു

ബാലകൃഷ്ണന്‍ വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍
ബാലകൃഷ്ണന്റെ കൊല: കൊലയാളികളെയും സംരക്ഷകരെയും ഉടന്‍ പിടികൂടണം: സിപിഎം
ബാലകൃഷ്ണന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക്
ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍
മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

Keywords : Kasaragod, Mangad, Murder-case, Police, Investigation, CPM, BJP, DCC, Congress, Balakrishnan Murder.