Award | നീലേശ്വരം വായനശാലയ്ക്ക് ബാലബോധിനി പുരസ്‌കാരം
● ജില്ലയിലെ മികച്ച സാമൂഹ്യസേവനം നടത്തുന്ന ഗ്രന്ഥശാലയ്ക്കാണ് പുരസ്‌കാരം നൽകുന്നത്.
● 11,111 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.
● ഏപ്രിൽ അവസാനവാരം ബാലബോധിനി വാർഷികാഘോഷ ചടങ്ങിൽ പുരസ്‌കാരം നൽകും.
● ഡോ. പി. പ്രഭാകരൻ അധ്യക്ഷനായ പുരസ്‌കാര സമിതി യോഗത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
നീലേശ്വരം: (KasargodVartha) പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയത്തിന് ജില്ലയിലെ മികച്ച സാമൂഹ്യസേവനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള ബാലബോധിനി പുരസ്‌കാരം ലഭിച്ചു.
അതിയാമ്പൂർ ബാലബോധിനി വായനശാല ഗ്രന്ഥാലയത്തിൽ അതിയാമ്പൂരിലെ പി മാണി അമ്മയുടെയും കെ പി കുഞ്ഞമ്പു നായരുടെയും സ്മരണയ്ക്ക് അവരുടെ മക്കൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ പി അപ്പുക്കുട്ടന് ലഭിച്ച പി എൻ പണിക്കർ പുരസ്‌കാര തുകയും ചേർത്താണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. 11,111 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രിൽ അവസാനവാരം നടക്കുന്ന ബാലബോധിനി വാർഷികാഘോഷ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാര സമിതി യോഗത്തിൽ ഡോ പി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പി വി കെ പനയാൽ, പി വേണുഗോപാലൻ, വി ഗോപി, എ കെ ആൽബർട്ട്, സി ശശിധരൻ, എൻ ഗീത, അഡ്വ പി അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Nileshwaram Public Library, Padinjattumkozhuvil, celebrating its platinum jubilee, has received the Balabodini Award for the best library in the district providing social service. The award includes a cash prize of ₹11,111, a citation, and a memento, and will be presented at the Balabodini annual celebration in late April.
#NileshwaramLibrary #BalabodiniAward #KeralaLibraries #PublicLibrary #SocialService #Kasaragod