city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയപാത പൊട്ടിപ്പൊളിഞ്ഞിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല; അപകടങ്ങള്‍ പെരുമഴ പോലെ

നീലേശ്വരം: (www.kasargodvartha.com 06.10.2017) ദേശീയപാത പൊട്ടിപ്പൊളിഞ്ഞിട്ടും കുലുക്കമില്ലാതെ അധികൃതര്‍. അപകടങ്ങള്‍ ഇതുമൂലം പെരുമഴ പോലെയാണ്. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ കാര്യങ്കോട് വരെ റോഡ് മിക്കയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി കുഴികളും റോഡിലുണ്ട്. കരുവാച്ചേരി വളവില്‍ റോഡ് മുഴുവനായും തകര്‍ന്ന നിലയിലാണ്.

പള്ളിക്കര റെയില്‍വേ ഗേറ്റിന്റെ ഇരുവശത്തും വലിയ കുഴികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തദ്ദേശ വാസികള്‍ ശ്രമദനത്തിലൂടെ കുഴി നികത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ പൂര്‍വ്വസ്ഥിതിയില്‍ തന്നെയായിരിക്കുകയാണ്. നിരവധി അപകടമരണങ്ങള്‍ നടന്നിട്ടുള്ള ഇവിടെ കുഴിയില്‍ വീണ് ഇപ്പോഴും ചെറുകിട വാഹനങ്ങള്‍ അപകടത്തില്‍പെടാറുണ്ട്. കരുവാച്ചേരി വളവിലും വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. മഴയത്ത് കുഴികളില്‍ വെള്ളം നിറയുന്നത് അപകടങ്ങള്‍ക്കും കാരണമാകും. പലപ്പോഴും ഇത്തരം കുഴികളില്‍ വാഹനങ്ങള്‍ വീഴുക പതിവാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ചെറുതും വലുതുമായി പത്തോളം വാഹനാപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാണ് സമ്മാനിക്കുന്നത്. റോഡില്‍ ഇളകിക്കിടക്കുന്ന കല്ലുകള്‍ തെറിച്ച് ഇവര്‍ക്കു പരുക്കേല്‍ക്കാറുമുണ്ട്. പള്ളിക്കര ഗേറ്റില്‍ കുടുങ്ങിയും തകര്‍ന്ന റോഡിലൂടെ സഞ്ചരിച്ചും പലപ്പോഴും കൃത്യസമയത്ത് ഓടിയെത്താന്‍ കഴിയുന്നില്ലെന്നു ബസ് ഡ്രൈവര്‍മാര്‍ പറയുന്നു.

ഈ റോഡിലൂടെ സഞ്ചരിക്കുന്നതു മൂലം വാഹനങ്ങള്‍ക്ക് വളരെ വേഗം കേടുപാടുകള്‍ സംഭവിക്കുന്നതായും, റോഡിലെ കുഴികള്‍ നികത്തി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നും സ്വകാര്യ ബസ് ഉടമകളും പറയുന്നു.

Keywords:  Kasaragod, Kerala, news, Accident, Road, Neeleswaram, Bad roads; peoples in protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia