കാസര്‍കോട് നഗരത്തില്‍ റോഡ് അപ്രത്യക്ഷമാകുന്നു; എങ്ങും കുഴികള്‍ മാത്രം
Jul 18, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 18/07/2017) കാലവര്‍ഷം ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് നഗരത്തില്‍ റോഡ് അപ്രത്യക്ഷമാകുന്നു. നഗരത്തിലെ മിക്കഭാഗങ്ങളിലും റോഡുകള്‍ തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ചില റോഡുകളില്‍ ഇരുചക്രവാഹനങ്ങള്‍ക്കു പോലും കടന്നു പോകാന്‍ സാധിക്കാത്ത വിധത്തില്‍ പാതാളക്കുഴികളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ട്രാഫിക് സര്‍ക്കിളിനടുത്ത് മെറ്റല്‍ ഇളകിയത് വാഹന ഗതാഗതം ദുശ്കരമാക്കിയിരിക്കുകയാണ്. പഴയ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഫോര്‍ട്ട് റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ് എന്നിവയെല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുന്നു.
ഇതോടെ വാഹനയാത്ര ഏറെ ആശങ്ക ഉയര്‍ത്തുകയാണ് പൊതുവേ ഗതാഗതകുരുക്ക് അനുഭപ്പെടുന്ന കാസര്‍കോട് നഗഗത്തില്‍ റോഡുകള്‍കൂടി തകര്‍ന്നതോടെ സ്ഥിതി കൂടുതല്‍ ദയനീയമായിരിക്കുന്നു. തളങ്കരയിലുള്ള കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് നിശ്ചിത സമയത്ത് എത്തേണ്ട ട്രെയിന്‍യാത്രക്കാര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ടാല്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ഏറെ വൈകിയാണ് റെയില്‍വേസ്റ്റേഷനിലേക്ക് എത്തുന്നത്. അപ്പോഴേക്കും ട്രെയിന്‍ കടന്നുപോയിട്ടുണ്ടാകും. ഇതുകാരണം സര്‍ക്കാരുദ്യോഗസ്ഥര്‍ പലരും നേരത്തെ തന്നെ ഓഫീസില്‍നിന്ന് ഇറങ്ങുന്നതും പതിവാണ്. ഗതാഗതക്കുരുക്കിന് പുറമെ വാഹനാപകടങ്ങള്‍ക്കും തകര്‍ന്ന റോഡുകള്‍ കാരണമാകുന്നുണ്ട്.
കാലവര്‍ഷത്തിന് മുമ്പ് കാസര്‍കോട്ട് റോഡുകള്‍ അറ്റകുറ്റപണി നടത്തി നന്നാക്കിയിരുന്നുവെങ്കിലും ആദ്യത്തെ മഴയ്ക്ക് തന്നെ തകര്‍ന്നുതുടങ്ങിയിരുന്നു. റോഡ് അറ്റകുറ്റപണിയില്‍ നടന്ന ക്രമക്കേടാണ് റോഡ് തകച്ചയ്ക്ക് കാരണമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ ദമ്പതികളും കുട്ടികളും ഞെരുങ്ങി യാത്ര ചെയ്യുന്നത് കാസര്‍കോട്ട് പതിവ് കാഴ്ചയാണ്.
ദമ്പതികള്‍ക്കുപുറമേ രണ്ടുംമൂന്നും കുട്ടികളെകൂടി ബൈക്കുകളില്‍ കയറ്റി യാത്ര ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്. റോഡിലെ കുഴികളില്‍ ഇത്തരം ബൈക്കുകള്‍ പതിച്ചാല്‍ അത് വന്‍ദുരന്തത്തിന് തന്നെ കാരണമാകും. ഗതാഗതക്കുരുക്കുള്ള സമയങ്ങളില്‍ ഇങ്ങനെ ബൈക്ക് യാത്ര നടത്തുന്നതും അപകടത്തിന് കാരണമാകും. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടികളൊന്നും ഉണ്ടാകുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasragod, Road, Accident, Bike, Police,Bad Roads in Kasaragod