city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആവശ്യത്തിനു ബസില്ല, തകര്‍ന്ന റോഡില്‍ കാഴ്ച മറച്ച് കാടും: ബദിയഡുക്ക-ബെളിഞ്ച റൂട്ടിലെ യാത്ര കഠിനം തന്നെ!

ബദിയഡുക്ക: (www.kasargodvartha.com 27.10.2014) തകര്‍ന്ന റോഡും ആവശ്യത്തിനു ബസ് സര്‍വ്വീസ് ഇല്ലാത്തതും  ബദിയഡുക്കബെളിഞ്ച റൂട്ടിലെ യാത്രക്കാരെയും നാട്ടുകാരെയും പൊറുതി മുട്ടിക്കുന്നു. ഈ റോഡ് പൂര്‍ണമായും തകര്‍ന്നു. കാടുകള്‍ റോഡിലേക്കു വളര്‍ന്നു ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്ന സ്ഥിതിയുമുണ്ട്. കുദിങ്കില, കുമ്പഡാജെ എന്നിവിടങ്ങളില്‍ പാതാളക്കുഴികളാണ് റോഡില്‍. ഇതിലൂടെ വാഹനയാത്ര പോയിട്ട് കാല്‍നടയാത്ര തന്നെ പീഡനമായിരിക്കുകയാണ്.

മൂന്നു വര്‍ഷം മുമ്പാണ് ഈ റോഡ് ടാര്‍ ചെയ്തത്. അതിനു ശേഷം യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിനിരു വശത്തും ആകാശം മുട്ടുമാറ് കാടുകള്‍ വളര്‍ന്നിരിക്കുന്നു. അതു വെട്ടി മാറ്റാന്‍ വരെ അധികൃതര്‍ തയ്യാറായിട്ടില്ല.

നിലവില്‍ രണ്ടു സ്വകാര്യ ബസുകള്‍ മാത്രമാണ് ഒമ്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന ഒരു കെ.എസ്.ആര്‍.ടി.സി. ബസ് ഒരു മാസം മുമ്പ് സര്‍വ്വീസ് നിര്‍ത്തി. ഒരു സ്വകാര്യ ബസും അടുത്തിടെ ഓട്ടം നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ റൂട്ടില്‍ കടുത്ത യാത്രാദുരിതം നേരിടുകയാണ്.

വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവരെല്ലാം ഏറെ ദുരിതം അുഭവിക്കുന്നു. കളക്ഷന്‍ കുറവാണെന്ന കാരണത്താലാണ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഓട്ടം വേണ്ടെന്നു വെച്ചത്. എന്നാല്‍ യാത്രക്കാരുടെ ദുരിതം അവര്‍ക്ക് ഒരു പ്രശ്‌നമായി തോന്നുന്നില്ല.

തകര്‍ന്ന റോഡു നന്നാക്കാനും ആവശ്യത്തിനു ബസുകള്‍ ഓടിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ആവശ്യമുന്നയിച്ച് നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹരജി ബന്ധപ്പെട്ടവര്‍ക്ക് നേരത്തേ തന്നെ നല്‍കിയിരുന്നു. അതിനു യാതൊരു വിലയും അധികൃതര്‍ നല്‍കിയില്ലെന്നാണ് നാട്ടുകാരനായ ഹാരിസ് കുമ്പഡാജെ  പറയുന്നത്.

റോഡു തകര്‍ന്നതിനാല്‍ ഇതിലൂടെ ഓട്ടോ, ടാക്‌സി, ജീപ്പ് എന്നിവ വാടക പോകാനും മടിക്കുന്നു. അതും യാത്രക്കാര്‍ക്കു ഇരുട്ടടിയാവുന്നു. ചുരുക്കത്തില്‍ നാട്ടുകാര്‍ക്ക് ബദിയഡുക്കബെളിഞ്ച റൂട്ടിലെ യാത്ര കഠിനയാത്രയായി മാറിയിരിക്കുന്നു.

Photos: Haris Kumbadaje

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ആവശ്യത്തിനു ബസില്ല, തകര്‍ന്ന റോഡില്‍ കാഴ്ച മറച്ച് കാടും: ബദിയഡുക്ക-ബെളിഞ്ച റൂട്ടിലെ യാത്ര കഠിനം തന്നെ!

ആവശ്യത്തിനു ബസില്ല, തകര്‍ന്ന റോഡില്‍ കാഴ്ച മറച്ച് കാടും: ബദിയഡുക്ക-ബെളിഞ്ച റൂട്ടിലെ യാത്ര കഠിനം തന്നെ!

ആവശ്യത്തിനു ബസില്ല, തകര്‍ന്ന റോഡില്‍ കാഴ്ച മറച്ച് കാടും: ബദിയഡുക്ക-ബെളിഞ്ച റൂട്ടിലെ യാത്ര കഠിനം തന്നെ!

ആവശ്യത്തിനു ബസില്ല, തകര്‍ന്ന റോഡില്‍ കാഴ്ച മറച്ച് കാടും: ബദിയഡുക്ക-ബെളിഞ്ച റൂട്ടിലെ യാത്ര കഠിനം തന്നെ!

ആവശ്യത്തിനു ബസില്ല, തകര്‍ന്ന റോഡില്‍ കാഴ്ച മറച്ച് കാടും: ബദിയഡുക്ക-ബെളിഞ്ച റൂട്ടിലെ യാത്ര കഠിനം തന്നെ!

ആവശ്യത്തിനു ബസില്ല, തകര്‍ന്ന റോഡില്‍ കാഴ്ച മറച്ച് കാടും: ബദിയഡുക്ക-ബെളിഞ്ച റൂട്ടിലെ യാത്ര കഠിനം തന്നെ!

Also read:
ഹുദ് ഹുദിനു ശേഷം ഇന്ത്യയ്ക്ക് ഭീഷണിയായി നിലോഫറും എത്തുന്നു; കേരളത്തിലും ഭീഷണി
Keywords Badiyadka Belinja Road,  Kumbadaje, Road, Damage, Badiadka,  Kasaragod, Kerala, Transport Bus, Bus service, Bad road hits normal drive in Badiyadka Belinja route.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia