ബാങ്കുകളില്‍ എത്തുന്ന ഇടപാടുകാരോട് ജീവനക്കാരുടെ മോശം പെരുമാറ്റം; ലോണടക്കാനെത്തിയ ഇടപാടുകാരനില്‍ നിന്നും സ്ലിപ്പ് വലിച്ചെറിഞ്ഞു, പോലീസില്‍ പരാതി
Apr 13, 2019, 23:08 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2019) ബാങ്കുകളില്‍ എത്തുന്ന ഇടപാടുകാരോട് ജീവനക്കാരുടെ മോശം പെരുമാറ്റം പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഇടപാടുകാരായ സാധാരണക്കാരെ പലപ്പോഴും നിസാര കാരണങ്ങളുടെ പേരില്‍ ജീവനക്കാര്‍ ചുറ്റിക്കുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം കാസര്‍കോട് പുലിക്കുന്ന് റോഡിലെ ബാങ്കില്‍ ലോണടക്കാനെത്തിയ ഇടപാടുകാരനില്‍ നിന്നും സ്ലിപ്പ് വലിച്ചെറിഞ്ഞതായി പരാതിയുയര്‍ന്നു. തന്നോട് ബാങ്ക് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഇടപാടുകാരന്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
കളനാട് അയ്യങ്കോലിലെ ഇലക്ട്രീഷ്യനായ ഇബ്രാഹിമിനാണ് ബാങ്കില്‍ നിന്നും കൈപേറിയ അനുഭവം ഉണ്ടായത്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്നും 35,000 രൂപ ഇബ്രാഹിം വായ്പയെടുത്തിരുന്നു. ഇതിന്റെ വായ്പാ തുക ഗഡുക്കളായി അടച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം മൊബൈലില്‍ ലോണ്‍ അടക്കേണ്ട വിവരം കാണിച്ച് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിലെത്തിയ ഇബ്രാഹിമിന് ക്ലാര്‍ക്ക് സ്ലിപ്പ് പൂരിപ്പിച്ച് നല്‍കി പണമടക്കാന്‍ ക്യാഷറുടെ അടുത്തേക്ക് പറഞ്ഞുവിട്ടിരുന്നു. സ്ലിപ്പുമായി ക്യാഷറുടെ അടുത്തെത്തിയപ്പോഴാണ് തന്റെ മുമ്പിലുള്ള കമ്പ്യൂട്ടറില്‍ അക്കൗണ്ട് വിവരങ്ങള്‍ ഇല്ലെന്നും ചെക്ക് വാങ്ങിയ ബാങ്കില്‍ തന്നെ പണമടക്കണമെന്ന് പറഞ്ഞ് സ്ലിപ്പ് വലിച്ചെറിയുകയും ചെയ്തത്.
മാനേജറെ കണ്ട് പരാതി പറഞ്ഞപ്പോള്‍ ഉച്ചയ്ക്ക് 1.30 നെത്തിയ ഇബ്രാഹിമിനോട് വൈകിട്ട് മൂന്നു മണിക്കു ശേഷം വരാനാണ് മാനേജര്‍ നിര്‍ദേശിച്ചത്. ബാങ്കിലെ ലോണ്‍ വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ എല്ലാ വിവരങ്ങളും കമ്പ്യൂട്ടര്‍ സംവിധാനത്തിലുണ്ടെന്ന് വ്യക്തമായിരുന്നതായി ഇബ്രാഹിം പറയുന്നു. ഉച്ചയ്ക്ക് ശേഷം ജോലിക്കു പോകേണ്ടതാണെന്ന് പറഞ്ഞെങ്കിലും ഇതൊന്നും കൂട്ടാക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. പല ബാങ്കുകളിലും ഇടപാടുകാരോട് ഇത്തരം മോശം പെരുമാറ്റം ഉണ്ടാകുന്നുണ്ടെങ്കിലും ആരും പരാതിയുമായി രംഗത്തു വരാറില്ല. അന്യസംസ്ഥാനക്കാര്‍ ഉള്‍പെടെ ഇടപാടുകാരുടെ എണ്ണം കൂടിയതോടെ ബാങ്ക് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നത് പതിവാക്കിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
ബാങ്കിലെ സി സി ടി വി ദൃശ്യമടക്കം പരിശോധിച്ച് കുറ്റക്കാരായ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇബ്രാഹിം പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം ഇതേകുറിച്ച് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ അല്‍പസമയം കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ബാങ്കിന്റെ ഓംബുഡ്‌സ്മാനും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് ഇബ്രാഹിം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bad behavior against Customer in bank; complained to Police, kasaragod, news, Bank, complaint.