അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു
Feb 13, 2018, 21:00 IST
ബദിയടുക്ക: (www.kasargodvartha.com 13.02.2018) അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. പെര്‍ള സ്വര്‍ഗ സൂരംബയല്‍കട്ടയിലെ ദുര്‍ഗാപ്രസാദ് - രൂപ ദമ്പതികളുടെ മകന്‍ അനീഷ് എന്ന ധ്രുവയാണ് മരിച്ചത്.
< !- START disable copy paste -->
അമ്മയ്‌ക്കൊപ്പം കഴിഞ്ഞ ദിവസം ചിക്കമംഗളൂരുവിലെ മുത്തച്ഛന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ ചായ കുടിക്കുന്നതിനിടെയാണ് അവില്‍ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ ചിക്കമംഗളൂരുവിലെ ആശുപത്രിയിലും പിന്നീട് ഹാസനിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്വിക് ഏകസഹോദരനാണ്.
Keywords: Kerala, kasaragod, news, Death, Food, Child, Baby, Baby dies during the food , Badiyadukka.
Keywords: Kerala, kasaragod, news, Death, Food, Child, Baby, Baby dies during the food , Badiyadukka.