കുറ്റിക്കാട്ടില്‍ നിന്നും കൊച്ചുകുഞ്ഞിന്റെ കരച്ചില്‍; പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു
Dec 22, 2017, 20:52 IST
മേല്‍പറമ്പ്: (www.kasargodvartha.com 22.12.2017) കളനാട് റെയില്‍വേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ബേക്കല്‍ പോലീസും ചേര്‍ന്ന് ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് റെയില്‍വേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതായി സമീപത്തെ രണ്ടു വീട്ടുകാര്‍ പോലീസിനെ അറിയിച്ചത്.
എന്നാല്‍ അരമണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, news, Melparamba, Natives, forest, Baby Cry heard from Forest; Police inspection continues < !- START disable copy paste -->
എന്നാല്‍ അരമണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, news, Melparamba, Natives, forest, Baby Cry heard from Forest; Police inspection continues