city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസീസിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി; അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലി

കാസര്‍കോട്: (www.kasargodvartha.com 28.11.2014) മൈസൂരിലെ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട് മരിച്ച ബേവിഞ്ച സ്വദേശി അസീസിന്റെ (34) മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ ബേവിഞ്ചയിലെ തറവാട് വീട്ടിലെത്തിച്ചു. വന്‍ ജനാവലിയാണ് അസീസിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനുമായെത്തിയത്.

വെള്ളിയാഴ്ച സന്ധ്യയോടെ ബേവിഞ്ചയില്‍ എത്തിച്ച മൃതദേഹം ഭാര്യയെയും മാതാവിനെയും അടുത്ത ബന്ധുക്കളെയും കാണിച്ച ശേഷം പള്ളിയിലെത്തിക്കുകയായിരുന്നു. നിരവധി തവണയായാണ് മയ്യത്ത് നിസ്‌കാരം നടന്നത്. യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ഖത്തീബ് മുഹമ്മദ് നസീഹ് ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബന്ധുക്കളും സുഹൃത്തുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ബേവിഞ്ചയിലേക്ക് ഒഴുകിയത്. 

താന്‍ കളിച്ചും കൂട്ടു കൂടിയും വളര്‍ന്ന മണ്ണില്‍ പ്രിയപ്പെട്ടവരെയെല്ലാം ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അസീസ് പള്ളിപ്പറമ്പിലെ മണ്ണിന്റെ ഭാഗമാകുകയായിരുന്നു. മൈസൂരിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം നഞ്ചംകോട് ജാമിഅഃ മസ്ജിദില്‍ കുളിപ്പിച്ചതിനു ശേഷം മയ്യത്ത് നിസ്‌ക്കാരവും നിര്‍വഹിച്ചതിനു ശേഷമാണ് ബേവിഞ്ചയിലെ വസതിയിലെത്തിച്ചത്. ആള്‍ബാഹുല്യം കാരണം ദേശീയ പാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടു. 

ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, അബൂ ഹന്നത്ത് മൗലവി, അബ്ദുല്‍ ഹമീദ് ദാരിമി നായമാര്‍മൂല, അബുല്‍ അക്രം മുഹമ്മദ് ബാഖവി, ചെര്‍ക്കളം അബ്ദുല്ല, സിടി അഹ് മദലി, എം.സി ഖമറുദ്ദീന്‍, കലട്ര മാഹിന്‍ ഹാജി, എ. അബ്ദുര്‍ റഹ്മാന്‍, കെ.ഇ.എ ബക്കര്‍, പട്ടുവം കെ മൊയ്തീന്‍കുട്ടി ഹാജി, പി.ബി അഹ്മദ്, ഹനീഫ ഹാജി പൈവളിഗ, ജമാഅത്ത് ജന. സെക്രട്ടറി ശാഫി ഹാജി ബേവിഞ്ച, അഡ്വ. സി.എച്ച് കുഞ്ഞമ്പു, കെ. നീലകണ്ഠന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, റിട്ട. എസ്.പി ഹബീബ് റഹ് മാന്‍, സിബി അബ്ദുല്ല ഹാജി തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ അസീസിന്റെ മൃതദേഹം തിരച്ചിലിലിനിടെ വെള്ളിയാഴ്ച രാവിലെ 7.45 മണിയോടെയാണ് കാണാതായ സ്ഥലത്തിനു 15 കിലോ മീറ്റര്‍ അകലെ ചമ്പ്രാനഗറിനടുത്തു കണ്ടെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 

അസീസ്: ആ പുഞ്ചിരി മാഞ്ഞു, മനം തകര്‍ന്ന് കുടുംബാംഗങ്ങളും മിത്രങ്ങളും

അസീസിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ നാട്ടിലെത്തിക്കും

Keywords : Kasaragod, Death, Kerala, Bevinja, Youth, Azeez Kadavath, Dead Body. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia