ആഇശയുടെ മരണത്തിന് കാരണക്കാരി പഞ്ചായത്ത് പ്രസിഡണ്ടെന്ന് ആക്ഷേപം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം, ബിജെപി, കോണ്‍ഗ്രസ് രംഗത്ത്
Nov 26, 2016, 16:35 IST
ബദിയടുക്ക: (www.kasargodvartha.com 26/11/2016) ബദിയടുക്ക ഏത്തടുക്കയിലെ അംഗണ്‍വാടി അധ്യാപികയായ ആഇശ (30) വിഷം കഴിച്ചു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം, ബിജെപി, കോണ്‍ഗ്രസ് രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡണ്ടിന്റെയും കുടുംബത്തിന്റെയും പീഡനവും ഭീഷണിയും മൂലമാണ് ആഇശ ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് ആഇശയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. അതേസമയം അധ്യാപികയെ ചിലര്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായും പറയുന്നു. യുവതിയുടെ ഭര്‍ത്താവ് കര്‍ണാടക സ്വദേശി അഫ്രാസ് നേരത്തെ ആഇശയെ ഉപേക്ഷിച്ചിരുന്നു. ഇതിന് ശേഷം ബന്ധുവായ സുബൈറുമായി ആഇശ അടുപ്പത്തിലായിരുന്നതായും വിവരമുണ്ട്.
ആഇശ ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് സുബൈറിനോടൊപ്പം സി പി എമ്മിന്റെ പ്രമുഖ നേതാവിനടുത്തെത്തി പഞ്ചായത്ത് പ്രസിഡണ്ടിന്റെയും കുടുംബത്തിന്റെയും പീഡനവും ഭീഷണിയും മൂലം ജീവിക്കാന്‍ കഴിയാതായിരിക്കുകയാണെന്ന് പരാതിപ്പെട്ടിരുന്നു. നേതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം ആഇശ പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനും ഇതേകുറിച്ച് പരാതി നല്‍കിയിരുന്നു. ഐ സി ഡി എസ്, സി ഡി പി ഒയെയും കൂട്ടി പഞ്ചായത്ത് പ്രസിഡണ്ട് പഞ്ചായത്ത് വാഹനത്തില്‍ അംഗണ്വാടിയിലെത്തി ആഇശയോട് മോശമായി സംസാരിക്കുകയും ടീച്ചര്‍ ജോലി രാജിവെയ്ക്കാന്‍ നിര്‍ബന്ധിച്ചു വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി ആഇശ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
നവംബര്‍ മൂന്നിനു നടന്നു പോവുകയായിരുന്ന അധ്യാപികയെ കാറിലെത്തിയ മുഖം മൂടി സംഘം തടഞ്ഞു നിറുത്തുകയും ആഭരണങ്ങള്‍ പൊട്ടിച്ചെടുത്ത ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയിലുണ്ട്. ഇത്തരത്തില്‍ മൂന്നു തവണ അക്രമം നടന്നതായും പറയുന്നു. സംഘം എ ടി എം കാര്‍ഡും മൊബൈലും കവര്‍ച്ച ചെയ്തിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി എ ടി എമ്മിന്റെ പിന് നമ്പര്‍ വാങ്ങുകയും അതുപയോഗിച്ച് ബാങ്കിലുണ്ടായിരുന്ന 30,000 രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
ആഇശയുടെ അപമൃത്യുവിനെക്കുറിച്ച് സി ഐ റാങ്കിലുള്ള വനിതയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സി പി എം ഏരിയാ സെക്രട്ടറി സിജി മാത്യു ആവശ്യപ്പെട്ടു. ആഇശയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മഹിളാ അസോസിയേഷന് ഭാരവാഹികളും ജില്ലാ പൊലീസ് മേധാവിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ്.
ആഇശയുടെ മരണത്തിലെ ദുരൂഹത മാറ്റി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബി ജെ പി കുംബഡാജെ പഞ്ചായത്ത് കമ്മിറ്റിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ആനന്ദ കെ മവ്വാറും ആവശ്യപ്പെട്ടു. ആഇശയുടെ മരണം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് സി പി എം ലോക്കല്‍ സെക്രട്ടറി നാരായണന് നമ്പ്യാരും കുംബഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാത്വിമത്ത് സുഹറയും ആവശ്യപ്പെട്ടു.
Related News:
അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്
വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു