ഓട്ടോറിക്ഷകള്‍ക്കും ടാക്സികള്‍ക്കും അനധികൃതമായി നിരക്ക് കൂട്ടി
Nov 17, 2017, 20:19 IST
നീലേശ്വരം: (www.kasargodvartha.com 17.11.2017) നീലേശ്വരത്ത് നിയമത്തെ വെല്ലുവിളിച്ച് അനധികൃതമായി ഓട്ടോറിക്ഷകളുടെയും ടാക്സികളുടെയും നിരക്ക് വര്‍ധിപ്പിച്ചു. മടക്കയാത്രക്ക് ഏഴു രൂപയാണെന്നിരിക്കെ നവംബര്‍ അഞ്ചു മുതല്‍ ഇത് 10 രൂപയായി വര്‍ദ്ധിപ്പിച്ച് നീലേശ്വരത്തെ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് ഉള്‍പ്പെട്ട കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് നീലേശ്വരം ഏരിയക്കകത്തെ ഓട്ടോറിക്ഷകളിലെല്ലാം പതിച്ചിട്ടുമുണ്ട്.
എന്നാല്‍ ഈ വര്‍ദ്ധനവിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ നിരക്ക് വര്‍ധനവ് അംഗീകരിക്കാന്‍ ചില ഡ്രൈവര്‍മാര്‍ തയ്യാറായിട്ടില്ല. ഇവരിപ്പോഴും ഏഴുരൂപ തന്നെയാണ് വാങ്ങുന്നത്. ഏഴുരൂപയാണ് മടക്ക ചാര്‍ജെങ്കിലും നേരത്തെ തന്നെ ചില്ലറയില്ലെന്ന കാരണത്താല്‍ പലരും 10 രൂപ തന്നെയാണ് വാങ്ങുന്നത്.
നീലേശ്വരത്ത് മാത്രമായി രേഖാമൂലം ചാര്‍ജ് വര്‍ധനവ് ഏര്‍പ്പെടുത്തിയത് യാത്രക്കാരിലും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ഇല്ലെന്നും ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്നും കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ ഷീബ പറഞ്ഞു. നിയമം ലംഘിച്ച് നീലേശ്വരത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മടക്കയാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആര്‍ടിഒ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Auto-rickshaw, Price, Auto Rikshaw charged hiked