ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്ക് കുടിവെള്ളമെത്തിച്ച ഓട്ടോറിക്ഷ തകര്‍ത്തു; സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Sep 13, 2017, 20:11 IST
പരപ്പ: (www.kasargodvartha.com 13.09.2017) ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്ക്് കുടിവെള്ളം വിതരണം ചെയ്യുകയായിരുന്ന ഓട്ടോറിക്ഷ തകര്‍ക്കപ്പെട്ടു. കാട്ടിപ്പൊയില്‍ കടയംങ്കയം പള്ളത്തിന് സമീപം റോഡരികില്‍ നിര്‍ത്തിയിരുന്ന പെരിയങ്ങാനം സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ സുഗതന്റെ കെ എല്‍ 60 8611 നമ്പര്‍ ഓട്ടോറിക്ഷയുടെ ഗ്ലാസാണ് അടിച്ചുതകര്‍ത്തത്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഓട്ടോറിക്ഷ തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ കിണാവൂര്‍ തട്ടുമ്മലിലെ കടയങ്കല്ല് കോളനിയിലെ ബാലനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. സംഭവം അല്‍പനേരം സംഘര്‍ഷത്തിന് ഇടയാക്കിയെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് സ്ഥിതിഗതികള്‍ ശാന്തമായത്. അറസ്റ്റിലായ ബാലന്‍ സിപിഎം അനുഭാവിയാണെങ്കിലും ഓട്ടോറിക്ഷ തകര്‍ത്തതില്‍ പാര്‍ട്ടി ബന്ധമില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, arrest, Auto-rickshaw, Auto Rikshaw attacked; CPM volunteer arrested
Keywords: Kasaragod, Kerala, news, CPM, arrest, Auto-rickshaw, Auto Rikshaw attacked; CPM volunteer arrested