90 ലിറ്റര്‍ മാഹി മദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Apr 4, 2017, 12:07 IST
നീലേശ്വരം:(www.kasargodvartha.com 04.04.2017) 90 ലിറ്റര്‍ മാഹി മദ്യവുമായി ഓട്ടോ ഡ്രൈവറെ നീലേശ്വരം എക്‌സൈസ് അധികൃതര്‍ പിടികൂടി. പള്ളിക്കര തോട്ടും പുറത്തെ എം പി സജീവനെയാണ് നീലേശ്വരം റെയ്ഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെകടര്‍ പി ഗോവിന്ദന്‍ കീലത്തും സംഘവും അറസ്റ്റ് ചെയ്തത്.
എക്‌സൈസിനെ വെട്ടിച്ച് കടന്ന സജീവനെ കരുവാച്ചേരിയില്‍ വെച്ചാണ് പിടികൂടിയത്. കൂട്ടു പ്രതി മടിക്കൈ നാരയിലെ ബിജു എക്‌സൈസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി കെ ബാബുരാജ്, പി സുരേശന്‍, കെ ആര്‍ പ്രജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
രണ്ടു ദിവസം മുമ്പ് മാഹിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്നതിനിടയില്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിക്ക് സമീപം വെച്ച് ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് അറസറ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മദ്യം വില്‍ക്കുന്നതിനിടെയാണ് സജീവന്‍ വീണ്ടും പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Neeleswaram, Youth, Auto Driver, Liquor, case,News, Arrested