ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമം; നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ച സ്ത്രീയെ ജയിലിലടച്ചു
Feb 15, 2019, 10:51 IST
കാസര്‍കോട്: (www.kasargodvartha.com 15.02.2019) ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ച സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു. ബംഗളൂരു മജെസ്റ്റിക് സ്വദേശിനി രേണുക (40)യെയാണ് റിമാന്‍ഡ് ചെയ്തത്. ഉദുമയിലെ പുഷ്പയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ വെച്ചാണ് പുഷ്പയുടെ മൂന്നരപ്പവന്റെ താലിമാല സ്ത്രീ പൊട്ടിച്ചെടുത്തത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ വീട്ടമ്മ ബഹളം വെക്കുകയും സ്ത്രീയെ മറ്റുള്ള യാത്രക്കാര്‍ പിടികൂടുകയുമായിരുന്നു. ഇവര്‍ക്കൊപ്പം രണ്ടു പേര്‍ ഉണ്ടായിരുന്നതായും സംഘം ഓടിരക്ഷപ്പെടുകയായിരുന്നുവെന്നുമാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Attempt to snatch chain; Accused remanded, Kasaragod, News, Accused, Remand, Bus, Police, arrest, case, Kerala, Robbery.