വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും, വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം മരുമകള്‍ക്കും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു
Sep 7, 2018, 21:37 IST
ബേക്കല്‍: (www.kasargodvartha.com 07.09.2018) വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും, വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടിക്കുളം ജെ എം റോഡിലെ ഷബാന മന്‍സിലില്‍ മമ്മുഞ്ഞി ഷാഫിയുടെ ഭാര്യ ആസിയാബി (50)യുടെ പരാതിയിലാണ് ചിത്താരി വാണിയമ്പാറയിലെ ഖദീജത്ത് സക്കിയ (19), പിതാവ് അബ്ദുല്ല (60), സഹോദരി അസ്ലമിയ (22), മറ്റു ബന്ധുക്കളായ നാലു പേര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ജൂലൈ 20നാണ് വാണിയമ്പാറയിലെ സക്കിയയും ആസിയാബിയുടെ മകന്‍ യൂസുഫും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതു മുതല്‍ തന്നോടും ഭര്‍ത്താവിനോടും മോശമായി പെരുമാറുകയും മകന്‍ യൂസുഫിനെ മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് ആസിയയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം യുവതിയുടെ വീട്ടില്‍ അറിയിച്ചപ്പോള്‍ അല്‍പം ക്ഷമ കാണിക്കണമെന്നാണ് യുവതിയുടെ വീട്ടുകാര്‍ അറിയിച്ചതെന്നും ആസിയയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
ഗള്‍ഫിലേക്ക് കൊണ്ടുപോയാല്‍ എല്ലാം ശരിയാകുമെന്ന് കരുതി മരുമകളെ മകനൊപ്പം ഗള്‍ഫിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ വെച്ചും ഇതേ സ്ഥിതി തന്നെയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തുടര്‍ന്ന് നാട്ടിലെത്തിയ യുവതിയെ ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിര്‍ബന്ധിച്ചപ്പോള്‍ അവളുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ തന്റെ ദേഹത്ത് എറിയുകയും, കൈ കൊണ്ട് മുഖത്തടിക്കുകയും, ഷാള്‍ എടുത്ത് കഴുത്തില്‍ ചുറ്റി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍ ഈ സംഭവം സക്കിയയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നതിനിടെ കൈയ്യിലുള്ള ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു.
രാത്രി 10 മണിയോടെ പിതാവ് അബ്ദുല്ല എത്തുകയും കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു പകരം തനിക്കു നേരേ അസഭ്യം വര്‍ശിക്കുകയും, ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കുകയും, വീട്ടിലെ കസേര, ജനല്‍ എന്നിവ തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നുമാണ് ആസിയാബിയുടെ പരാതിയില്‍ പറയുന്നത്. പോലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ആസിയാബി കുറ്റപ്പെടുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Attack incident; Case against 7, Bekal, Kasaragod, News, Police, Case, Court, Housewife