ഹര്‍ത്താലിനിടയിലെ അക്രമം; ബി ജെ പി ജില്ലാ നേതാക്കളടക്കം 200 പേര്‍ക്കെതിരെ കേസ്
Jul 31, 2017, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2017) ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി ജില്ലാനേതാക്കളടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, ജില്ലാ സെക്രട്ടറി എം ബല്‍രാജ്, സി കെ വല്‍സലന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഞായറാഴ്ച കാഞ്ഞങ്ങാട് നഗരത്തില്‍ ഹര്‍ത്താലനുകൂല പ്രകടനം നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബൈക്ക് യാത്രക്കാരനെ ഹര്‍ത്താലനുകൂലികള്‍ മര്‍ദിക്കുകയും കാറിന് നേരെ കല്ലെറിയുകയും ചെയ്തു. പ്രകടനം നടക്കുന്നതിനിടെ ബൈക്കിലെത്തിയ ആള്‍ക്കാണ് മര്‍ദനമേറ്റത്. ഇയാല്‍ പോലീസില്‍ പരാതി നല്‍കിയില്ലെങ്കിലും സംഭവത്തിന് ദൃക്സാക്ഷിയായ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പാലക്കാട്ടേക്ക് പോവുകയായിരുന്ന കാറിന് നേരെയാണ് കല്ലേറുണ്ടായത്. ഈ സംഭവത്തിലും പോലീസ് കേസെടുത്തു. പോലീസിനെതിരെ അസഭ്യവര്‍ഷം നടത്തി മുദ്രാവാക്യം വിളിച്ചുവെന്നതിനും കേസുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, case, Police, BJP, Attack in Harthal day; case against 200 BJP activists