കുറ്റവാളികളെ ഒതുക്കി വിദ്യാനഗര്‍ പോലീസ്; ഒരു മാസത്തിനിടെ പിടിയിലായത് നിരവധി അക്രമ- മണല്‍ കടത്ത്, കഞ്ചാവ് കേസുകളിലെ പ്രതികള്‍, 2 പേര്‍ക്ക് കാപ്പ ചുമത്തി, ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 2 ലക്ഷം പിഴ
Oct 3, 2017, 13:02 IST
വിദ്യാനഗര്‍: (www.kasargodvartha.com 03.10.2017) വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെയും എസ് ഐ കെ.പി. വിനോദ് കുമാറിന്റെയും നേതൃത്വത്തില്‍ നിയമനടപടികള്‍ കര്‍ശനമാക്കി. കെ.പി. വിനോദ് കുമാര്‍ എസ് ഐയായി ചാര്‍ജ്ജെടുത്ത ശേഷം വാഹന പരിശോധന കര്‍ശനമാക്കുകയും കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 2,08,800 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയില്‍ ഈ വര്‍ഷം ഇത്രയും തുക പിഴയിനത്തില്‍ ഈടാക്കുന്നത് ഇതാദ്യമായാണ്. മൊബൈല്‍ ഫോണ്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനം ഓടിച്ചവരില്‍ നിന്നുമാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്.
പോലീസ് കൈകാണിച്ച് നിര്‍ത്താതെ പോയ വാഹനങ്ങള്‍ക്കെതിരെയും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് രക്ഷിതാക്കള്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയതു. ഒരു മാസത്തിനിടയില്‍ അനധികൃതമായി മണല്‍ കടത്തിയ ഏഴോളം വാഹനങ്ങളും മണ്ണ് കടത്തിയ വാഹനങ്ങളും പിടികൂടുകയും കേസെടുക്കുകയും പിഴയായി അഞ്ചു ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ക്കെതിരെ കേസെടുക്കുകയും ഉളിയത്തടുക്കയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടുകയും ചെയ്തു.
സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ചീട്ടുകളി, മഡ്ക തുടങ്ങിയവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ഒരു മാസത്തിനിടയില്‍ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വന്‍ തുക കളിസ്ഥലത്തു നിന്നും പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ പരസ്യ മദ്യപാനം, അടിപിടി, പൊതുസ്ഥലത്തു വെച്ചുള്ള മോശം പെരുമാറ്റം തടങ്ങി എസ് ഐക്ക് നേരിട്ടെടുക്കാവുന്ന സുമോട്ടോ കേസുകള്‍ ജില്ലയില്‍ ഏറ്റവുമധികം പിടികൂടിയതും വിദ്യാനഗര്‍ പോലീസാണ്. ഇത്തരത്തിലുള്ള 38 കേസുകളാണ് ഒരു മാസത്തിനിടയില്‍ പിടികൂടിയത്.
മഞ്ചേശ്വരം എസ് ഐ ആയിരുന്ന പ്രമോദിനെ തോക്കു ചൂണ്ടി രക്ഷപ്പെട്ട ഹമീദ്, ഫാന്റം ഷരീഫ് എന്ന മുഹമ്മദ് ഷരീഫ്, ഷാനു എന്ന ഷാനവാസ്, അമീറലി തുടങ്ങി 10 ഓളം വാറണ്ട് പ്രതികളെ ഒരു മാസത്തിനുള്ളില്‍ പിടികൂടാനും പോലീസിന് സാധിച്ചു. ഗുണ്ടാ ആക്രമവുമായി ബന്ധപ്പെട്ട് മംഗളൂരു ഇരട്ടക്കൊലക്കേസിലെ മുഹമ്മദ് സഫ് വാനെയും, വീട് കയറി അക്രമിച്ച കേസില്‍ ബംഗളൂരു സ്വദേശികളായ ബേസിന്‍ ചാക്കോ, നിധിന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. സ്റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളികളായ രണ്ടു പേര്‍ക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
15 വര്‍ഷക്കാലമായി നിരവധി ക്രമിനല്‍ കേസുകളും, പോലീസിനെതിരെ കലക്ട്രേറ്റ് നടയില്‍ നിരാഹാര സമരവും നടത്തിയ ചട്ടഞ്ചാല്‍ പുലി ക്കൂരിലെ മൊയ്തീന്‍ ബാവയുടെയും എതിര്‍ കക്ഷികളുടെയും കേസ് രമ്യമായി പരിഹരിക്കുന്നതിനും കേസുകള്‍ പിന്‍വലിക്കുന്നതിനും വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലൂടെ സാധിച്ചു. പോലീസിന്റെ ജനകീയ മുഖം വെളിവാക്കുന്ന നടപടികളാണ് ചെങ്കള ചേരൂരിലെ രണ്ടര വയസുകാരന്‍ സയ് വാന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനും തുടര്‍ന്ന് മൃതദേഹം കണ്ടെത്തുന്നതിനുള്ള തിരച്ചിലിനും വിദ്യാനഗര്‍ പോലീസ് സ്വീകരിച്ചതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു മാസത്തിനിടയില്‍ ഇത്രയും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് സി ഐയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹപ്രവര്‍ത്തകരുടെ അകമഴിഞ്ഞ സഹകരണവും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ടാണെന്നും, നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതോടൊപ്പം പരാതിക്കാരന് നീതി ഉറപ്പാക്കും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയെന്നും എസ്.ഐ വിനോദ് കുമാര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, news, Accuse, police-station, Vidya Nagar, Attack-Ganja case accused arrested in Vidyanagar police station limit
< !- START disable copy paste -->