എസ് ഐയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതി കോടതിയില്‍ കീഴടങ്ങി
Jul 25, 2017, 20:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.07.2017) എസ് ഐയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതി കോടതിയില്‍ കീഴടങ്ങി. കാഞ്ഞങ്ങാട് സൗത്തിലെ ഗോകുല്‍ (21) കൂട്ടു പ്രതികളായ സഞ്ജു (19), ഷിബിന്‍ (23) എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) യില്‍ കീഴടങ്ങിയത്.
ജൂലൈ ഒമ്പതിന് മേലടുക്കത്തെ അക്ഷയെ മാതോത്ത് ക്ഷേത്രത്തിന് സമീപം വെച്ച് ഗോകുലിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയും തലയ്ക്കും കൈയ്ക്കും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. അക്ഷയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളില്‍ പ്രധാനിയായ ഗോകുലിനെ പിടികൂടാന്‍ വീട്ടിലെത്തിയ എസ് ഐ വിജയനെ ഗോകുല്‍ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് മൂന്നുപേരും കോടതിയില്‍ ഹാജരായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, court, Attack case accused surrendered before court