city-gold-ad-for-blogger
Aster MIMS 10/10/2023

പഴം വ്യാപാരിയെ മുറിയില്‍ തടഞ്ഞുവെച്ച് പണം തട്ടിയ കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.10.2018) പഴം വ്യാപാരിയെ മുറിയില്‍ തടഞ്ഞുവെച്ച് 36,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളായ യുവാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. അതിഞ്ഞാല്‍ തെക്കേപ്പുറത്തെ സമീര്‍ (24), റഷാദ് (24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
പഴം വ്യാപാരിയെ മുറിയില്‍ തടഞ്ഞുവെച്ച് പണം തട്ടിയ കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍

കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോട്ടച്ചേരിയിലെ പഴം വ്യാപാരിയും ബല്ല കടപ്പുറം സ്വദേശിയുമായ സിദ്ദീഖി (45)നെ രണ്ടു മാസം മുമ്പ് കടയുടെ മുകളിലെ മുറിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് ഷബീര്‍, ഖലീല്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, News, Accused, Custody, Attack case accused remanded

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia