ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചിനു നേരെ സി പി എം അക്രമം; പോലീസ് ഗ്രനേഡും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
Dec 27, 2019, 18:48 IST
നീലേശ്വരം: (www.kasargodvartha.com 27.12.2019) നീലേശ്വരത്ത് ഒരാഴ്ചയായി നടന്നുവരുന്ന ആര്‍ എസ് എസ് ക്യാമ്പിന്റെ ഭാഗമായി നീലേശ്വരം നഗരത്തില്‍ നടന്ന റൂട്ട് മാര്‍ച്ചിനു നേരെ സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തി. നീലേശ്വരം ബസ് സ്റ്റാന്‍ഡ് ഓട്ടോ സ്റ്റാന്‍ഡിന് സമീപമാണ് റൂട്ട് മാര്‍ച്ച് കടന്നുപോകുന്നതിനിടെ സി പി എം പ്രവര്‍ത്തകര്‍ കല്ലേറും അക്രമവും നടത്തിയത്. ഇവരെ പിരിച്ചുവിടാനാണ് പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചത്.
വെള്ളിയാഴ്ച 5.30 മണിയോടെയാണ് സംഭവം. പ്രകോപനമൊന്നുമില്ലാതെയാണ് അക്രമമുണ്ടായതെന്ന് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. നീലേശ്വരത്ത് ആര്‍ എസ് എസിന്റെ ഒരു റൂട്ട് മാര്‍ച്ച് നടക്കേണ്ടെന്ന് പറഞ്ഞാണ് സി പി എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. റൂട്ട് മാര്‍ച്ച് തടയാന്‍ ശ്രമിച്ചെങ്കിലും പോലീസിടപെട്ട് റൂട്ട് മാര്‍ച്ച് കടന്നുപോകാന്‍ സൗകര്യമൊരുക്കിയതോടെയാണ് കല്ലേറും അക്രമവുമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: RSS, Kerala, news, CPM, kasaragod, Neeleswaram, Attack, Police, March, Injured, Attack against RSS route march
< !- START disable copy paste -->