പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിനു നേരെ ആക്രമണം; പോലീസുകാരന്റെ കഴുത്തുഞെരിച്ചു
Jul 31, 2017, 18:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2017) രാത്രിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തെ ആക്രമിച്ചു. പോലീസുകാരന്റെ കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയുന്ന സംഘത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പോലീസ് മൊബൈല്‍ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് വെള്ളിക്കോത്ത് വെച്ച് പോലീസ് ജീപ്പിനു നേരെ അക്രമം ഉണ്ടായത്.
മദ്യ ലഹരിയില്‍ ബൈക്കില്‍ പോകുകയായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇവര്‍ പോലീസിനോട് തട്ടിക്കയറിയ
ത്. ബഹളം കേട്ട് മറ്റു ചിലര്‍കൂടി സ്ഥലത്തെത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ ബാവയോടും പോലീസുകാരോടും തട്ടിക്കയറുകയും കൈയ്യേറ്റത്തിനു മുതിരുകയും ചെയ്തു.
ഇതിനിടയില്‍ അക്രമികളുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന പോലീസുകാരന്‍ റിഷാദിന്റെ കഴുത്തിന് പിടിച്ച് ഞെരുക്കുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്തു. മറ്റൊരാള്‍ പോലീസ് ജീപ്പിന്റെ താക്കോല്‍ ഊരിയെടുത്തു. അക്രമികളുടെ എണ്ണം കൂടിയപ്പോള്‍ സി ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Attack, Police, Vehicle, Attack against police vehicle