പോലീസിനെ അക്രമിച്ച സംഭവത്തില്‍ 3 പേര്‍ കൂടി അറസ്റ്റില്‍
Apr 1, 2020, 16:47 IST
ആദൂര്‍: (www.kasargodvartha.com 01.04.2020) ദേലംപാടി കല്ലടുക്ക കോളനിയില്‍ പോലീസിനു നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കല്ലടുക്ക പട്ടിക ജാതി കോളനിയിലെ പ്രശാന്ത് (27), സന്തോഷ് കുമാര്‍(26), ചനിയപ്പ (59) എന്നിവരെയാണ് ആദൂര്‍ ഇന്‍സ്പെക്ടര്‍ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് കോളനിയിലെ ദേവപ്പ (25) യെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തി റോഡുകളെല്ലാം കര്‍ണാടക അടച്ചതില്‍ പ്രതിഷേധിച്ച് ദേലംപാടി കല്ലടുക്ക കോളനിയില്‍ ഒരു സംഘം റോഡ് തടഞ്ഞിരുന്നു. പരാതി അന്വേഷിക്കാനെത്തിയ സമയത്താണ് എസ് ഐ അടക്കമുള്ള പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായത്.
Keywords: Adhur, kasaragod, news, Kerala, Police, Attack, arrest, Attack against police; 3 more arrested