രാജിക്കൊരുങ്ങിയ കോണ്‍ഗ്രസ് വനിതാ പഞ്ചായത്ത് അംഗത്തിന്റെയും സഹോദരിയുടെയും വീടിന്റെ ജനല്‍ഗ്ലാസ് തകര്‍ത്തു
Nov 3, 2017, 13:18 IST
പടന്ന: (www.kasargodvartha.com 03/11/2017) പടന്ന പഞ്ചായത്തിലെ പത്താം വാര്‍ഡായ ഉദിനൂര്‍ പരത്തിച്ചാലിലെ കോണ്‍ഗ്രസ് വനിതാ പഞ്ചായത്ത് അംഗത്തിന്റെയും സഹോദരിയുടെയും വീടിന്റെ ജനല്‍ഗ്ലാസ് തകര്‍ത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെ.പി റഷീദയുടെയും സഹോദരി റയ്ഹാന താമസിക്കുന്ന തറവാട് വീടിന്റെയും ജനല്‍ ഗ്ലാസുകളാണ് തകര്‍ത്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് റഷീദ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പുലര്‍ച്ചെ വരെ വീടിന് പുറത്ത് ലൈറ്റ് ഇട്ടിരുന്നു. പിന്നീട് ഉണര്‍ന്ന് ലൈറ്റ് ഓഫ് ചെയ്ത് കിടന്നതിനു ശേഷമാണ് ആക്രമണമുണ്ടായത്. തറവാട് വീടിന്റെ ജനല്‍ഗ്ലാസ് തകര്‍ക്കുന്ന ശബ്ദം കേട്ട് സഹോദരി തന്നെ വിളിച്ച് വീടിന് പുറത്തിറങ്ങരുതെന്ന് പറഞ്ഞതായി റഷീദ പറഞ്ഞു. ഇതുസംബന്ധിച്ച് ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ ചില പ്രവര്‍ത്തകരുമായി ഉണ്ടായ തര്‍ക്കം കാരണം പഞ്ചായത്ത് അംഗമായ റഷീദ കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതിനായി പടന്ന പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. തീരുമാനം അറിഞ്ഞ മറ്റ് യുഡിഎഫ് മെമ്പര്‍മാര്‍ ഇവരെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പടന്നയിലെ മുസ്ലിം ലീഗ് ഓഫീസില്‍ നവംബര്‍ ആറിന് യുഡിഎഫ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ഈ യോഗത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റഷീദ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ നടന്ന പഞ്ചായത്ത് ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുത്തതായും അവര്‍ അറിയിച്ചു. വീട് തകര്‍ത്തത് ആരാണെന്ന് അറിയില്ല. ഞങ്ങള്‍ അക്രമികളെ കണ്ടിട്ടില്ലെന്നും റഷീദ വ്യക്തമാക്കി.
വെള്ളക്കടലാസില്‍ ഓപ്പിട്ടാണ് കഴിഞ്ഞ ദിവസം റഷീദ പഞ്ചായത്ത് ഓഫീസിലെത്തിയത്. പിന്നീട് പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതിനുള്ള ഫോറം വാങ്ങി തിരിച്ചുപോവുകയായിരുന്നു. 15 അംഗ ഭരണസമിതിയില്‍ ഒമ്പത് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. അനാരോഗ്യം കാരണം അവധിയിലായിരുന്ന റഷീദ അടുത്തകാലത്താണ് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമായത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കൂടിയാണ് റഷീദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Padanna, Congress, House, Complaint, Police, UDF, Muslim league, Rasheeda, Panchayathu member, Attack against Panchayat member's house