city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാധ്യമ പ്രവര്‍ത്തകരെ പോലീസ് അക്രമിച്ചതില്‍ പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.05.2020) മാധ്യമ പ്രവര്‍ത്തകരെ പോലീസ് അക്രമിച്ചതില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. ചാനല്‍ ആര്‍ബി ഓണ്‍ലൈന്‍ എഡിറ്റര്‍ മുഹമ്മദ് ഹാരിസിനെയും സഹപ്രവര്‍ത്തകനെയും മഫ്ത്തിയിലെത്തിയ പൊലീസ് മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നുള്ളിപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് അടച്ച് താഴത്തെ നിലയുടെ ഷട്ടര്‍ അടക്കവെയാണ് സ്വകാര്യ വാഹനത്തില്‍ മാസ്‌ക് ധരിച്ചെത്തിയ ഒരു സംഘം മര്‍ദിച്ചത്.

ഒന്നും ചോദിക്കാതെയായിരുന്നു ലാത്തി കൊണ്ട് അടിച്ചത്. വാഹനത്തില്‍ മഫ്ടിയില്‍ ഇരിക്കുകയായിരുന്ന കാസര്‍കോട് ടൗണ്‍ സി ഐയെ കണ്ടപ്പോഴാണ് വന്നത് പോലീസാണന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരാണെന്നും അടിക്കരുതെന്നും നിലവിളിച്ചപ്പോള്‍ പരിഹസിച്ചു. പിന്നീട് പ്രസ് ക്ലബിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചപ്പോഴാണ് വെറുതെ വിട്ടത്. കഞ്ചാവ് സംഘത്തെ അന്വേഷിച്ചിറങ്ങിയപ്പോള്‍ നടന്നതാണ് ഇത്തരം സംഭവമെന്ന പൊലീസിന്റെ ന്യായം സമ്മതിക്കാന്‍ സാധിക്കുന്നതല്ല.

കാര്യങ്ങള്‍ ആദ്യം ചോദിച്ചിരുന്നുവെങ്കില്‍ മര്‍ദ്ദനത്തില്‍ കലാശിക്കുമായിരുന്നില്ല. കോവിഡ് കാലത്തെ ശക്തമായ നിയന്ത്രണങ്ങള്‍ക്കിടയിലും രാവും പകലും പ്രവര്‍ത്തിക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. അത്തരമൊരു അസ്ഥയില്‍ യാതൊരു ദയയുമില്ലാതെ പോലീസുകാരില്‍ നിന്ന് അന്യായമായ നടപടിയുണ്ടാക്കുന്നത് തീര്‍ത്തും ദുഖകരവും പ്രതിഷേധാര്‍ഹവുമാണ്. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തകരെ പോലീസ് അക്രമിച്ചതില്‍ പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു


Keywords:  Kasaragod, Kerala, news, Press Club, Police, Attack, Attack against media persons; Press club protested
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia