ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരേ അക്രമം; നാലു പേര്‍ ആശുപത്രിയില്‍
Aug 25, 2017, 23:58 IST
കുമ്പള: (www.kasargodvartha.com 25.08.2017) ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരേ അക്രമം. ബാഡൂരിലെ ശ്രീകൃഷ്ണ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിച്ച ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയാണ് ബാഡൂര്‍ ടൗണില്‍ വെച്ച് അക്രമമുണ്ടായത്. കല്ല്, വാരികഷണം, ഇരമ്പു ദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായി തമ്പടിച്ചെത്തിയ സംഘം അക്രമം നടത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
തലയ്ക്ക് സാരമായി പരിക്കേറ്റ ഹേമചന്ദ്ര മുണ്ട്യത്തടക്ക (25), വൈ യോഗീഷ് (25), അജിത്ത് മുഗു (24), സന്തോഷ് മുണ്ട്യത്തടക്ക (23) തുടങ്ങിയവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭജനമന്ദിരത്തില്‍ നിന്ന് ആരംഭിച്ച നിമജ്ജന ഘോഷയാത്ര ബാഡൂരിലെത്തിയപ്പോള്‍ നയന്‍കുമാര്‍ മണ്ഡപ്പാടി, ഹരീഷ് ബാഡൂര്‍, പവന്‍ മണ്ഡപ്പാടി, പ്രത്യുരാജ്, വസന്ത മലങ്കര, ബിജു ബാഡൂര്‍, സൂര്യ നയിമുഗര്‍, പവന്‍ ഉളിബാഗിലു തുടങ്ങിവരുടെ നേതൃത്വത്തില്‍ 50 ഓളം വരുന്ന സംഘം അക്രമം നടത്തുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നേരെയും അക്രമമുണ്ടായതായും, സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ കാഴ്ചക്കാരായി നോക്കി നിന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ 23 വര്‍ഷമായി സാര്‍വ്വജനിക ഗണേശോത്സവം നടക്കുന്നത്. ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരേയുണ്ടായ അക്രമത്തില്‍ ഹിന്ദു സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരെ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി രമേശ്, ആര്‍ എസ് എസ് താലൂക്ക് സഹകാര്യവാഹക് അരുണ്‍കുമാര്‍, ബി എം എസ് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് കമലാക്ഷ എന്നിവര്‍ സന്ദര്‍ശിച്ചു.
സി പി എമ്മാണ് അക്രമത്തിന് പിന്നിലെന്ന് ബി ജെ പി - ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Kasaragod, Attack, Injured, BJP, CPM, RSS, Hospital, Police, Complaint, Attack against Ganesholsava Yathra.