ഉടുമ്പിനെ കൊന്ന് കറിവെച്ച സംഭവം: അധികൃതര്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ച് ആക്രമണം;നാലുപേര്‍ക്ക് പരിക്ക്
Dec 9, 2019, 14:24 IST
നീലേശ്വരം: (www.kasargodvartha.com 09.12.2019) ഉടുമ്പിനെ കൊന്ന് കറിവെച്ച സംഭവത്തിന്റെ വിവരങ്ങള്‍ അധികൃതരെ അറിയിച്ചെന്നാരോപിച്ച് ദമ്പതികളെയും പതിനൊന്നുവയസുള്ള മകനുമടക്കം നാലുപേരെ മര്‍ദിച്ചതായി പരാതി. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അമ്പതോളം വരുന്ന സംഘം ചായ്യോം വാഴപ്പന്തലിലെ കെ.കെ ബിജുവിന്റെ വീട് ആക്രമിച്ചത്.
ഉടുമ്പിനെ കൊന്ന് കറിവെച്ച ദൃശ്യം നവമാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വനംവകുപ്പ് കേസെടുക്കുകയും ചായ്യോം ബസാറിലെ സി ചന്ദ്രനെ(42) അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ കേസില്‍ ഒന്നാംപ്രതിയായ ടി.എം അഷ്റഫ് (53) ഒളിവിലാണ്. ഇയാള്‍ കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് വിവരം.
അന്യേഷണം പുരോഗമിക്കുന്നതിനിടയിലാണ് വിവരം അധികൃതരെ അറിയിച്ചെന്നാരോപിച്ച് ബിജുവിനെയും ഭാര്യ വിനീതയെയും മകന് അര്‍ജുനെയും (11), അയല്‍വാസികളായ ഓമന, രാധാകൃഷ്ണന്(45) എന്നിവരെയും അക്രമിച്ചത്. അതിനിടെ ചികിത്സ തേടിയെത്തിയ നാലുപേരെയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കാനോ പരിശോധിക്കാനോ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Neeleswaram, Attack, Injured, Police, arrest, Karnataka, hospital, case, attack against family:for injured
< !- START disable copy paste -->