സി പി എം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
Jul 10, 2017, 17:24 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2017) വിദ്യാനഗര്‍, ചാലക്കുന്ന് ബെദിരയില്‍ സി പി എം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. സി ഐ ടി യു ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി എ ഷാഫിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടുവളപ്പിലെ കുഴല്‍ കിണറിന്റെ പൈപ്പ് മുറിച്ചു മാറ്റിയ നിലയിലും, മോട്ടര്‍ കുഴല്‍ കിണറിലേക്ക് താഴ്ത്തിയ നിലയിലുമാണ്.
മുസ്ലിം ലീഗ് കേന്ദ്രമായ ചാലക്കുന്നില്‍ സമീപ കാലത്ത് നിരവധി ചെറുപ്പക്കാര്‍ സി പി എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നിരുന്നു. ഡി വൈ എഫ് ഐയ്ക്ക് പ്രദേശത്ത് പുതുതായി യൂണിറ്റ് രൂപീകരിക്കാനും സാധിച്ചു. ഇതിനു നേതൃത്വം നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് വീടിന് നേരെയുണ്ടായ ആക്രമണമെന്നും ഷാഫി പറഞ്ഞു.
സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ഏരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ്, ലോക്കല്‍ സെക്രട്ടറി പി വി കുഞ്ഞമ്പു, ഏരിയാ കമ്മിറ്റിയംഗം ടി എം എ കരീം എന്നിവര്‍ വീട് സന്ദര്‍ശിച്ചു. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടത്തുന്ന ശൈലിയില്‍ നിന്നും ലീഗ് നേതൃത്വം പിന്മാറണമെന്നും, സാമൂഹ്യ വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ പോലീസ് തയ്യാറാകണമെന്നും സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : CPM, House, Attack, Muslim-league, Kasaragod, Vidya Nagar, Chalakkunnu, Bedira.