സി.പി.ഐ വനിതാ പഞ്ചായത്ത് മെമ്പര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നതിന് പിന്നാലെ സി പി ഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ അക്രമം; തലയ്ക്ക് കല്ല് കൊണ്ട് കുത്തേറ്റ നേതാവ് ആശുപത്രിയില്‍; സി പി എമ്മില്‍ നിന്ന് രാജിവെച്ച ഗോപാലന്‍ മാസ്റ്റര്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടു
Nov 9, 2018, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 09.11.2018) സി.പി.എം - സി.പി.ഐ പോര് നിലനില്‍ക്കുന്ന കുറ്റിക്കോല്‍ പടുപ്പില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ സംഘടിത അക്രമം. സി പി ഐ പടുപ്പ് ലോക്കല്‍ സെക്രട്ടറി തേന്മലഹൗസില്‍ പി ടി ചാക്കോ (59)യാണ് അക്രമിക്കപ്പെട്ടത്. സി പി ഐയുടെ കുറ്റിക്കോല്‍ പഞ്ചായത്തിലെ ഏക അംഗം വിമലാകുമാരി വ്യാഴാഴ്ച പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പഞ്ചായത്ത് മെമ്പറുടെ വീടിനടുത്തുള്ള സി.പി.ഐ നേതാവ് കല്യാണ കൃഷ്ണന്റെ വീട്ടില്‍ ചെന്നപ്പോള്‍ സി പി എം നേതാവും ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരെഞ്ഞടുക്കപ്പെട്ട വെള്ളാര ഗോപിയുടെ നേതൃത്വത്തിലുള്ള 30 ഓളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ലോക്കല്‍ സെക്രട്ടറി പറഞ്ഞു.
സി.പി.എമ്മില്‍ നിന്നും ഒരു വര്‍ഷം മുമ്പ് രാജിവെച്ച് സി.പി.ഐയില്‍ ചേര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോപാലന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള നേതാക്കള്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. പരിക്കേറ്റ ചാക്കോയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPI, CPM, Secretary, Attack, Attack against CPI leader in Kuttikkol
< !- START disable copy paste -->
Keywords: Kasaragod, Kerala, news, CPI, CPM, Secretary, Attack, Attack against CPI leader in Kuttikkol
< !- START disable copy paste -->