പുല്ലൂര്‍- പെരിയ പഞ്ചായത്തില്‍ പരക്കേ ആക്രമണം; കോണ്‍ഗ്രസ് ഓഫീസിന് തീയിട്ട നിലയില്‍, വാദ്യകലാ സംഘം ഓഫീസും ക്ലബും തകര്‍ത്തു
Sep 14, 2017, 10:54 IST
പെരിയ: (www.kasargodvartha.com 14.09.2017) പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിനും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. കോണ്‍ഗ്രസിന്റെ പുല്ലൂര്‍- പെരിയ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ട നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് ഓഫീസിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ചു തകര്‍ത്ത നിലയിലാണ്. ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചിട്ടുണ്ട്.
പെരിയ നെടുവോട്ട്പാറയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനു നേരെയും ആക്രമണം നടന്നു. ക്ലബിന്റെ ജനല്‍ ചില്ലുകളെല്ലാം തകര്‍ത്ത നിലയിലാണ്. ക്ലബിനു സമീപത്തെ പതാകയും കൊടിമരവും തോരണങ്ങളും നശിപ്പിച്ച നിലയില്‍ കണ്ടെത്തി.
പെരിയ കല്യോട്ടെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമമുണ്ടായി. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കോണ്‍ഗ്രസ് ഓഫീസിനും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായതെന്ന് കരുതുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇരുളിന്റെ മറവില്‍ ഒരേ സംഘം തന്നെയാണ് എല്ലായിടങ്ങളിലും ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.
ഒരാഴ്ച മുമ്പ് പെരിയക്കടുത്ത ചാലിങ്കാലില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി സ്മാരക മന്ദിരത്തിന്റെ ജനല്‍ ചില്ലുകള്‍ രാത്രി ഒരു സംഘം കല്ലെറിഞ്ഞു തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് സമീപ പ്രദേശങ്ങളില്‍ വീണ്ടും സമാനമായ ആക്രമണങ്ങളുണ്ടായത്. പെരിയയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമം നടന്ന സ്ഥലങ്ങളില്‍ പോലീസ് അതീവജാഗ്രത പാലിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Periya, Kasaragod, News, Attack, Congress-office, Fire, Club, Police, Case, Attack against Congress office at Pullur- Periya Panchayath.