ഡി ജെ പാര്‍ട്ടിക്കിടയിലുണ്ടായ അക്രമം; രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Nov 15, 2017, 19:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2017) കാഞ്ഞങ്ങാട് നഗരത്തിലെ വന്‍കിട ഷോപ്പിംഗ് മാളിന്റെ മുകള്‍ നിലയില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ഡിജെ പാര്‍ട്ടിക്കിടയില്‍ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാവണേശ്വരം കളരിക്കാലിലെ കെ എസ് തനേഷി (24)ന്റെ പരാതിയിലും ആറങ്ങാടിയിലെ നാസറിന്റെ മകന്‍ അഹമ്മദ് ഫയാസിന്റെ പരാതിയിലുമാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
മാളില്‍ ഡിജെ പാര്‍ട്ടി നടക്കുന്നുണ്ടെന്നറിഞ്ഞ് കാണാന്‍ ചെന്ന തനേഷിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കുശാല്‍ നഗറിലെ ആബിദ്, ആസിഫ്, റിയാസ് എന്നിവര്‍ക്കെതിരെയും മാളിന് സമീപത്തെ കടക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന അഹമ്മദ് ഫയാസിനെ അക്രമിച്ചതിന് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.
ഡിജെ പാര്‍ട്ടി നടക്കുന്നതറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ കൗണ്‍സിലര്‍മാരായ എച്ച് റംഷീദ്, മഹമൂദ് മുറിയനാവി, സന്തോഷ് കുശാല്‍ നഗര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ചെയര്‍മാനും കൗണ്‍സിലര്‍ റംഷീദിനെതിരെയും കൈയ്യേറ്റ ശ്രമവും ഉണ്ടായി.
Related News:
യുവാക്കളുടെ ഡി ജെ ഡാന്‍സ് പാര്‍ട്ടിയിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി; സംഘര്‍ത്തിനിടെ വിവരമറിഞ്ഞെത്തിയ ചെയര്‍മാനും കൗണ്‍സിലര്‍ക്കും നേരെ കയ്യേറ്റശ്രമം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Attack, Assault, complaint, Attack; 2 cases registered