പെരിയയില്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘം കണ്ണൂരിലും എടിഎം കൊള്ളയടിക്കാന്‍ നീക്കം നടത്തി
Oct 1, 2017, 13:47 IST
പെരിയ: (www.kasargodvartha.com 01.10.2017) പെരിയയില്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘം കണ്ണൂരിലും എടിഎം കൊള്ളയടിക്കാന്‍ നീക്കം നടത്തി. രണ്ട് ദിവസം മുമ്പാണ് കനറാ ബാങ്കിന്റെ കണ്ണൂരിലെ ഒരു ശാഖയിലുള്ള എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമമുണ്ടായത്. ഇവിടുത്തെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നുവെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സമാന രീതിയില്‍ പെരിയയിലും എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമമുണ്ടായത്.
കണ്ണൂരിലെ എടിഎം കൗണ്ടറിലുള്ള സിസിടിവിയില്‍ പതിഞ്ഞവരുമായി രൂപ സാദൃശ്യമുള്ള മോഷ്ടാക്കളാണ് പെരിയയിലെ എടിഎം കൗണ്ടറിലെ സിസിടിവിയിലും ഉള്‍പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടിടങ്ങളിലും ഒരേ സംഘം തന്നെയാകാം കവര്‍ച്ചയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് നിഗമനം.
പെരിയ ബസ് സ്റ്റോപ്പിനടുത്തുള്ള കനറ ബാങ്കിന്റെ എടിഎം കൗണ്ടര്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ് ഐ വി പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യമായിട്ടുണ്ട്.
Related News:
എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമം; മോഷ്ടാക്കള്‍ സിസിടിവിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Robbery-Attempt, Police, Investigation, ATM robbery attempt; police investigation started