എ ടി എം കവര്‍ച്ചാശ്രമം; സി സി ടിവിയില്‍ പതിഞ്ഞ അജ്ഞാതനെക്കുറിച്ചുള്ള വിവരശേഖരണം പുരോഗമിക്കുന്നതായി പോലീസ്; ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു
Oct 8, 2017, 15:41 IST
പെരിയ: (www.kasargodvartha.com 08.10.2017) കനറാബാങ്ക് പെരിയ ശാഖയിലെ എ ടി എം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശാസ്ത്രീയരീതികളിലേക്ക്. എ ടി എം പ്രവര്‍ത്തിക്കുന്ന മുറിയുടെ തൊട്ടുപിറകിലുള്ള എന്റെ കട എന്ന സ്ഥാപനത്തിലെ സി സി ടി വിയില്‍ പതിഞ്ഞ അജ്ഞാതനെ ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം പ്രധാനമായും മുന്നോട്ടുപോകുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 27 നാണ് അപരിചിതനായ ഒരാള്‍ ഈ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയത്.
സാധനങ്ങള്‍ വാങ്ങാതെ ഇയാള്‍ ഈ സ്ഥലം ഏതാണെന്നും കണ്ണൂരില്‍ നിന്നും എത്രദൂരമുണ്ടെന്നും കടയിലെ ജീവനക്കാരോട് ചോദിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ തിരിച്ചുപോവുകയും ചെയ്തു. ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെയാണ് കനറാബാങ്കിന്റെ എ ടി എം കൗണ്ടര്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പണമൊന്നും നഷ്ടമായിട്ടില്ലെന്ന് പിന്നീട് ഉറപ്പിക്കുകയും ചെയ്തു. എ ടി എം കൗണ്ടറിലെ സി സി ടിവിയില്‍ കവര്‍ച്ചക്കാരായ രണ്ടുപേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇവരില്‍ ഒരാളുമായി രൂപസാദൃശ്യമുള്ള ആളാണ് കടയിലെ സി സി ടിവിയില്‍ പതിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ അപരിചിതനായ ഈ യുവാവിന് എ ടി എം കവര്‍ച്ചാശ്രമവുമായി ബന്ധമുണ്ടെന്ന പോലീസിന്റെ സംശയം ബലപ്പെടുകയാണ്. അജ്ഞാതന്റെ ദൃശ്യങ്ങള്‍ പതിഞ്ഞ സി സി ടി വി ബേക്കല്‍ എസ് ഐ യു പി വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീണ്ടും വിശദമായി പരിശോധിച്ചു.
ഇരിക്കൂറിലെ കനറാബാങ്ക് ശാഖയുടെ എ ടി എം കൗണ്ടറില്‍ കവര്‍ച്ചക്ക് ശ്രമിച്ച സംഘം തന്നെയാണ് പെരിയയിലുമെത്തിയതെന്ന് പോലീസ് കരുതുന്നു. കഴിഞ്ഞ മാസം 21 നാണ് ഇരിക്കൂറിലെ എ ടി എമ്മില്‍ കവര്‍ച്ചാശ്രമം നടന്നത്. ആ ദിവസങ്ങളില്‍ ഇരിക്കൂര്‍ ടൗണിലെ ടവര്‍ ലൊക്കേഷനുകളില്‍ വന്ന ഫോണ്‍വിളികളുടെ രേഖകളും പെരിയയിലെ കവര്‍ച്ച നടന്ന ദിവസത്തെ ടവര്‍ ലൊക്കേഷനുകളിലെ രേഖകളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിയയിലെയും സമീപപ്രദേശങ്ങളിലെയും പെട്രോള്‍ പമ്പുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ചോ ഇവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചോ സൂചനയൊന്നും ലഭിച്ചില്ല.
Related News:
കവര്‍ച്ചക്കാര്‍ കുത്തിപൊളിച്ച എ ടി എമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Robbery-Attempt, Police, ATM robbery attempt; Police investigation goes on