എ ടി എം കവര്‍ച്ചാ ശ്രമം; പ്രതികള്‍ കര്‍ണാടക സ്വദേശികളാണെന്ന് സൂചന, സിസിടിവി ദൃശ്യങ്ങള്‍ കേസിന് തുമ്പാകുമെന്ന പ്രതീക്ഷയില്‍ പോലീസ്
Oct 25, 2017, 12:28 IST
മാവുങ്കാല്‍: (www.kasargodvartha.com 25/10/2017) സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ ടി എം യന്ത്രം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മാവുങ്കാല്‍ ശാഖയിലുള്ള എ ടി എം കൗണ്ടറില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ചാ ശ്രമം നടന്നത്. വൈകുന്നേരം എ ടി എം കൗണ്ടറിനകത്ത് കയറിയ രണ്ടംഗസംഘം യന്ത്രം തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ജീപ്പ് വരുന്നത് കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു.
പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധന നടത്തിയതോടെ കവര്‍ച്ചക്കാരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ കര്‍ണാടക സ്വദേശികളാണെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാളുടെ മുഖം മറച്ച നിലയിലാണ്. മറ്റൊരാളുടെ മുഖം വ്യക്തമായി തെളിയുന്നുണ്ട്. പോലീസിന്റെ കൈയ്യിലുള്ള കുറ്റവാളികളുടെ പട്ടിക പരിശോധിച്ചപ്പോള്‍ ഇവരില്‍ ഒരാളുടെയും സാദൃശ്യം കണ്ടെത്താനായില്ല.
പ്രതികള്‍ ഈ നാട്ടുകാരല്ലെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.
Related News:
എ ടി എം യന്ത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പ് വരുന്നത് കണ്ടു; രണ്ടംഗ കവര്‍ച്ചാസംഘം രക്ഷപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mavungal, kasaragod, Robbery, Police, Case, Bank, Investigation, News, CCTV, ATM Robbery attempt; investigation tighten for accused.