എ ടി എം കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം; സി സി ടി വി ക്യാമറയില്‍ പതിഞ്ഞ രണ്ടംഗസംഘത്തില്‍ ഒരാള്‍ സംഭവത്തിനു മുമ്പ് സമീപത്തെ കടയിലെത്തിയതായി വെളിപ്പെടുത്തല്‍, ഇയാളെ ചുറ്റിപ്പറ്റി അന്വേഷണം
Oct 4, 2017, 11:31 IST
പെരിയ: (www.kasargodvartha.com 04.10.2017) കനറാബാങ്കിന്റെ എ ടി എം കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. സി സി ടി വി ദൃശ്യങ്ങളുടെയും ലഭ്യമായ മറ്റുവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കവര്‍ച്ചക്കാരനായ ഒരാളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കനറാബാങ്കിന്റെ പെരിയ ശാഖയുടെ എ ടി എം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് മൂന്നുദിവസം മുമ്പ് പെരിയ ടൗണില്‍ എ ടി എം പ്രവര്‍ത്തിക്കുന്ന മുറിയുടെ തൊട്ടുപിറകിലുള്ള എന്റെ കട എന്ന സ്ഥാപനത്തിലെത്തിയ പാന്റും ഷര്‍ട്ടും ധരിച്ച ഒരാള്‍ ഈ സ്ഥലം ഏതാണെന്നും കണ്ണൂരിലേക്ക് പോകേണ്ട റൂട്ട് ഏതാണെന്നും ചോദിച്ചിരുന്നു. സാധനങ്ങള്‍ വാങ്ങാനെന്ന രീതിയിലെത്തിയ ഇയാള്‍ സാധനങ്ങള്‍ വാങ്ങാതെയാണ് തിരിച്ചുപോയത്.
നാട്ടില്‍ ഇതിനുമുമ്പ് ഇങ്ങനെയൊരാളെ കണ്ടിട്ടില്ലെന്നും കടയുടമ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എ ടി എം കുത്തിപ്പൊളിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കവര്‍ച്ചക്കാരില്‍ ഒരാള്‍ ഇയാളായിരിക്കുമെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. കടയുടമയുടെ വെള്ളപ്പെടുത്തലിനെ തുടര്‍ന്ന് ബേക്കല്‍ എസ് ഐ യു പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സി സി ടി വി വിശദമായി പരിശോധിച്ചു. പെരിയയിലെയും പരിസരങ്ങളിലെയും കടകളിലെയും പെട്രോള്‍ പമ്പുകളിലെയും സി സി ടി വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. എ ടി എം കൗണ്ടറിലെയും തൊട്ടടുത്ത കടയിലെയും സി സി ടി വി ദൃശ്യങ്ങളില്‍ കവര്‍ച്ചക്കാരായ രണ്ടുപേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇവരില്‍ ഒരാളുടെ ലക്ഷണങ്ങള്‍ കടയുടമ വെളിപ്പെടുത്തിയ ആളുമായി ഒത്തുപോകുന്നുണ്ട്. ഈ ആളെക്കുറിച്ചുള്ള വ്യക്തമായ ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഒരു ബൈക്കില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് കവര്‍ച്ചക്കാര്‍ വന്നതെന്നാണ് കരുതുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 1.30നും 3.30നും ഇടയിലുള്ള സമയത്താണ് പെരിയയിലെ പ്രീമിയര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എ ടി എമ്മില്‍ കവര്‍ച്ചാശ്രമം നടന്നത്. നാലുദിവസം തുടര്‍ച്ചയായി അവധിയായതിനാല്‍ 20 ലക്ഷം രൂപയാണ് എ ടി എമ്മില്‍ നിറച്ചിരുന്നത്. ഇതില്‍ നാലുലക്ഷത്തോളം രൂപ ഇടപാടുകാര്‍ രണ്ടുദിവസങ്ങളിലായി പിന്‍വലിച്ചിരുന്നു. ബാക്കി 16 ലക്ഷം രൂപ കാഷ് ബിന്നില്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. മോണിറ്ററും അനുബന്ധ ഉപകരണങ്ങളും ഇളക്കിമാറ്റിയെങ്കിലും കാഷ്ബിന്‍ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ പണം നഷ്ടമായിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ വിലയിരുത്തുന്നത്.
Related News:
എ ടി എം കൗണ്ടര്‍ കൊള്ളയടിക്കാന്‍ എത്തിയ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
Keywords: Kasaragod, Kerala, news, Bank, Robbery-Attempt, Police, ATM robbery attempt; Hint about accused.

എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമം; മോഷ്ടാക്കള്‍ സിസിടിവിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)