എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമം; മോഷ്ടാക്കള്‍ സിസിടിവിയില്‍
Oct 1, 2017, 11:15 IST
പെരിയ: (www.kasargodvartha.com 01.10 .2017) എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമിച്ചു. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. പെരിയ ബസ് സ്റ്റോപ്പിനടുത്തുള്ള കനറ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ഞായറാഴ്ച പുലര്‍ച്ചെ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. കൗണ്ടറിനകത്തെ എടിഎം യന്ത്രമാണ് കുത്തിപ്പൊളിച്ചിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ് ഐ വി പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി എടിഎം കൗണ്ടര്‍ പരിശോധിച്ചുവരികയാണ്.
കൗണ്ടറില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് പരിശോധന പൂര്‍ത്തിയായതിനു ശേഷമേ പണം നഷ്ടമായെന്ന കാര്യം ഉറപ്പിക്കാനാവൂ എന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിന്നീട് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് രണ്ട് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞതായി കണ്ടെത്തിയത്.
വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Robbery-Attempt, Police, Investigation, ATM counter found demolished; police investigation started
Keywords: Kasaragod, Kerala, news, Periya, Robbery-Attempt, Police, Investigation, ATM counter found demolished; police investigation started