വാജ്പേയിയുടെ ചിതാഭസ്മം തൃക്കണ്ണാട്ട് സാഗര തീര്‍ത്ഥങ്ങളേറ്റുവാങ്ങി
Sep 1, 2018, 22:43 IST
കാസര്‍കോട്: (www.kasargodvartha.com 01.09.2018) അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കാസര്‍കോട് തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിന് മുന്നിലെ കടപ്പുറത്ത് സാഗരതീര്‍ത്ഥങ്ങളേറ്റുവാങ്ങി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, മഞ്ചുനാഥ ഉടുപ്പ എന്നിവരുടെ നേതൃത്വത്തില്‍ ചിതാഭസ്മം തൃക്കണ്ണാട്ട് നിമഞ്ജനം ചെയ്തു. കടപ്പുറത്ത് തടിച്ചു കൂടിയ നൂറുകണക്കിനാളുകളുടെ കണ്ഠങ്ങളില്‍ നിന്ന് ഉരുവിട്ട ഹരേരാമ.. ഹരേകൃഷ്ണ.. അടല്‍ജി അമര്‍രഹേ ഹെ വിളികള്‍ക്കിടയില്‍ ചിതാഭസ്മം അര്‍ത്തലച്ചെത്തിയ തിരമാലകളേറ്റുവാങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കറന്തക്കാട് പഴയ ബിജെപി ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരുന്ന ചിതാഭസ്മം നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടുകൂടി നാമജപ സങ്കീര്‍ത്തനങ്ങളോടെയാണ് തൃക്കണ്ണാട്ടെത്തിച്ചത്.
ചിതാഭസ്മ നിമഞ്ജന യാത്ര കടന്ന് പോയ വഴിത്താരകളില്‍ തടിച്ചുകൂടിയ വന്‍ ജനാവലി പുഷ്പാര്‍ച്ചനകളോടെയാണ് വാജ്‌പേയിക്ക് അന്ത്യയാത്രാമൊഴിയേകിയത്. കോട്ടരുവം, മേല്‍പ്പറമ്പ്, ഇടുവുങ്കാല്‍, കളനാട്, ഉദുമ, പാലക്കുന്ന് തുടങ്ങിയവിടങ്ങളില്‍ കാത്തുനിന്ന നുറുകണക്കിന് പേര്‍ ചിതാഭസ്മ കുംഭത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തൃക്കണ്ണാട് കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിച്ച ചിതാഭ്സ്മത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് നിമഞ്ജനം ചെയ്തത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ വേലായുധന്‍, പി രമേശ്, വൈസ് പ്രസിഡന്റുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, സവിത ടീച്ചര്‍, എം ജനനി, അഡ്വ. കെ സദാനന്ദ റൈ, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. വി ബാലകൃഷ്ണഷെട്ടി, പി സുരേഷ്‌കുമാര്‍ ഷെട്ടി, സെക്രട്ടറിമാരായ എം ബല്‍രാജ്, കുഞ്ഞിക്കണ്ണന്‍ ബളാല്‍, ഖജാന്‍ജി ജി ചന്ദ്രന്‍, മീഡിയസെല്‍ കണ്‍വീനര്‍ വൈ കൃഷ്ണദാസ്, ദേശീയ സമിതി അംഗം എം സഞ്ചീവ ഷെട്ടി, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ പി ഹരീഷ്‌കുമാര്‍, സംസ്ഥാന സമിതി അംഗം പി ആര്‍ സുനില്‍, ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, ജില്ലാ സെക്രട്ടറിമാരായ പ്രദിപ് എം കൂട്ടക്കനി, അഞ്ജു ജോസ്ടി, വിനീത് മുണ്ടമാണി, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ സുധാമ ഗോസാഡ, കെ ടി പുരുഷോത്തമന്‍, എന്‍ മധു, എം ഭാസ്‌കന്‍, ജനറല്‍ സെക്രട്ടറിമാരായ ഹരീഷ് നാരംപാടി, സുകുമാരന്‍ കുദ്രെപാടി, എന്‍ ബാബുരാജ്, വെങ്ങാട്ട് കുഞ്ഞിരാമന്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് പി കൃഷ്ണന്‍ ഏച്ചിക്കാനം, വിഭാഗ് കാര്യകാരി സദസ്യന്‍ ടി വി ഭാസ്‌കരന്‍, കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശ് മടപ്പുര, നഗര്‍ സംഘചാലക് കെ ടി കാമത്ത്, ബിഎംഎസ് ജില്ലാ സെക്രട്ടറി കൃഷ്ണന്‍ കേളോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Atal Bihari Vajpayee, Kasaragod, BJP, News, Trikkanad, Atal Bihari Vajpayee's ashes immersed IN Trikkannad