പൂട്ടിയ ആസ്ട്രാള്‍ വാച്ച് കമ്പനി സാമൂഹ്യ വിരുദ്ധരുടെ താവളം, ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
Apr 12, 2018, 15:21 IST
കാസര്‍കോട്: (www.kasargodvartha.com 12/04/2018) കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ പൂട്ടിയ ആസ്ട്രാള്‍ വാച്ച് കമ്പനി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ ബോക്ക് കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.
ആസ്ട്രാള്‍ വാച്ച് കമ്പനി പ്രവര്‍ത്തനം നിലച്ചിട്ട് കാലങ്ങളായി. ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറുകയും കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയുമാണ്. ആസ്ട്രാള്‍ കമ്പനി പ്രവര്‍ത്തിക്കുന്ന സ്ഥലം സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തണമെന്നും കയ്യേറ്റഭുമി തിരിച്ച് പിടിക്കണമെന്നും, പുതിയ വ്യവസായം ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നമാണ് ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ്, പ്രസിഡണ്ട് സുബാഷ് പാടി, ജില്ലാ കമ്മറ്റിയംഗം അനില്‍ ചെന്നിക്കര എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, DYFI, Chief minister,Astral watches premise used by anti socials, compliant lodged