city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാസ്റ്റ് ടാഗ് പദ്ധതി പിന്‍വലിക്കണമെന്ന് പിഡിപി; രാജ്യത്തെ റോഡുകളെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 05.12.2019) ഫാസ്റ്റ് ടാഗ് പദ്ധതി പിന്‍വലിക്കണമെന്ന് പിഡിപി നേതൃത്വം ആവശ്യപ്പെട്ടു. ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തൊട്ടാകെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ഫാസ്റ്റ് ടാഗ് പദ്ധതി ഉടന്‍ പിന്‍വലിക്കണമെന്നാണ് പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. നാളിതുവരെ സഞ്ചാരയോഗ്യ മായ അത്യാധുനിക സംവിധാനങ്ങളുള്ള റോഡുകളില്‍ കടന്നു പോകുമ്പോഴുള്ള ടോള്‍ ബൂത്തുകളില്‍ വാഹനം ഓടിക്കുന്നവര്‍ പൈസ അടക്കാന്‍ നിയമം ഉണ്ടായിരുന്നു. അതുതന്നെ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് യോജിച്ചതല്ല.

സഞ്ചാര യോഗ്യമായ റോഡ്, വിദ്യാഭ്യാസം, ജോലി, പ്രജകളുടെ പട്ടിണി അകറ്റാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ റോഡുകളെ തീറെഴുതി കൊടുക്കുന്ന നടപടികളാണ് സര്‍ക്കാരുകള്‍ കൈക്കൊളളുന്നത്. 2015ലെ കണക്കു പ്രകാരം 21 കോടി വാഹനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതില്‍ പത്തു കോടി ഇരുചക്ര വാഹനങ്ങളും ത്രിചക്ര വാഹനങ്ങളും പതിനൊന്നു കോടിയോളം നാലുചക്ര വാഹനങ്ങളും മറ്റുമാണ്. ഇന്ന് ഇത് അതികരിച്ചിട്ടുണ്ട്.

ഫാസ്റ്റ് ടാഗ് പദ്ധതി പിന്‍വലിക്കണമെന്ന് പിഡിപി; രാജ്യത്തെ റോഡുകളെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമ പ്രകാരം മുഴുവന്‍ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് നിര്‍ബന്ധവുമാണ്. ടോള്‍ബൂത്തുകളില്‍ പണമടക്കുന്നതിനു പകരം ബാങ്ക് വഴി ഇടപാട് നടത്തണം. ഓരോ വാഹനത്തിനും അക്കൗണ്ടില്‍ 100 രൂപ മിനിമം ബാലന്‍സ് നിര്‍ബന്ധമായി നിക്ഷേപിക്കണം എന്നാണ് നിയമം. രാജ്യത്തെ കണക്ക് അനുസരിച്ചു പന്ത്രണ്ടായിരം കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുക എന്ന ഗൂഡ നീക്കമാണ് ഇതിനു പിന്നിലെന്നും ഇത് പകല്‍ കൊള്ളയാണെണെന്നും പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. രാജ്യത്തെ സാമ്പത്തിക സംവിധാനമാകെ തകിടം മറിച്ചിരിക്കുന്ന മോഡി സര്‍ക്കാര്‍ പിടിച്ചു നില്‍ക്കാന്‍ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം ഏറ്റുകയാണെന്നും പിഡിപി ആരോപിച്ചു.

സര്‍ക്കാരിന്റെ കുറ്റകരമായ ഈ നീക്കത്തിനെതിരെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും സാമൂഹ്യ-സാംസ്‌കാരിക നേതൃത്വവും ശക്തമായി പ്രതികരിക്കണമെന്നും പിഡിപി അഭിപ്രായപ്പെട്ടു. കാസര്‍കോട് ബോസ്‌കോ ഹാളില്‍ ചേര്‍ന്ന പിഡിപി ജില്ലാ മണ്ഡലം ഭാരവാഹികളുടെ യോഗം പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. ഐഎസ്എഫ് മുന്‍ സംസ്ഥാന ട്രെഷറര്‍ സാദിഖ് മുളിയടുക്കം പ്രതിജ്ഞ ചൊല്ലി.

യോഗത്തില്‍ പിസിഎഫ് ജിസിസി കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ ഇസ്മാഇല്‍ ആരിക്കാടി, പിഡിപി ജില്ലാ ഉപാധ്യക്ഷന്‍ ഇബ്രാഹിം കോളിയഡ്ക, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അബ്ദുള്ള കുഞ്ഞി ബദിയഡ്ക, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, മുഹമ്മദ് മൗലവി, ചാത്തങ്കൈ പിടിയുസി ജില്ലാ പ്രസിഡന്റ് അഷ്റഫ് ബോവിക്കാനം, പിടിയുസി ജില്ലാ ട്രഷറര്‍ സിദ്ദിഖ് ബത്തൂല്‍, ഐഎസ്എഫ് മുന്‍ ജില്ലാ പ്രസിഡന്റ് അഷ്റഫ് ആരിക്കാടി, മണ്ഡലം ഭാരവാഹകളായ മൂസ അടക്കം, ഉസ്മാന്‍ ഉദുമ, അഫ്സര്‍ മള്ളങ്കൈ, അനന്തന്‍ മാങ്ങാട്, തുടങ്ങിയവര്‍ സംസാരിച്ചു. പിഡിപി ജില്ലാ സെക്രട്ടറി അബ്ദുല്‍ റഹ് മാന്‍ പുത്തികെ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് നന്ദി പ്രകാശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Government, Road, inauguration, Fastag project withdraw; PDP

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia