ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതിച്ച വൃദ്ധനു നേരെ അക്രമം; പ്രതി അറസ്റ്റില്‍
May 22, 2018, 18:29 IST
നീലേശ്വരം: (www.kasargodvartha.com 22.05.2018) ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതിച്ച വൃദ്ധനു നേരെ അക്രമം നടത്തിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. നീലേശ്വരം പട്ടേനയിലെ ചന്ദ്രനെ (65) യാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. കുഞ്ഞിരാമനെ (83) അക്രമിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതിച്ച കുഞ്ഞിരാമനെ ചന്ദ്രന്‍ തലയ്ക്കു കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. വധശ്രമത്തിനാണ് ചന്ദ്രനെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Rent-house, Attack, Assault, Neeleswaram, Assault case accused arrested.
Keywords: Kasaragod, Kerala, News, Rent-house, Attack, Assault, Neeleswaram, Assault case accused arrested.