ഹോട്ടലുടമയുടെ കാല്‍ തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റില്‍
Oct 3, 2017, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 03.10.2017) ഹോട്ടല്‍ ഉടമയെ മുറിയിലേക്ക് വിളിച്ചുവരുത്തി കാല്‍ തല്ലിയൊടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള സ്വദേശിയും കോളിയടുക്കത്ത് ഹോട്ടല്‍ നടത്തിപ്പുകാരനുമായ പത്മനാഭന്റെ (58) കാല്‍ തല്ലിയൊടിച്ച കേസില്‍ പ്രതിയായ ബെല്‍ത്തങ്ങാടി കൊയ്യാല്‍ പെര്‍മുദെയിലെ മെല്‍വിന്‍ ഫുഡ്ത്താലോ (44) യെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോളിയടുക്കത്ത് സോഫ കടയില്‍ ജോലി ചെയ്യുന്ന മെല്‍വിന്‍ കഴിഞ്ഞ ദിവസം ഇയാള്‍ താമസിക്കുന്ന മുറിയിലേക്ക് പത്മനാഭനെ വിളിച്ചുവരുത്തുകയായിരുന്നു.
തന്നോട് വാങ്ങിയ പണം മടക്കിനല്‍കണമെന്ന് മെല്‍വിന്‍ ആവശ്യപ്പെട്ടുവെങ്കിലും പണം നല്‍കാനില്ലെന്ന് പത്മനാഭന്‍ വ്യക്തമാക്കി. ഇതോടെ പ്രകോപിതനായ മെല്‍വിന്‍ പത്മനാഭന്റെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ മെല്‍വിനെ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിക്കുകയാണുണ്ടായത്. ഇടത് കാല്‍ ഒടിഞ്ഞ നിലയില്‍ പത്മനാഭനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മെല്‍വിനെതിരെ പോലീസ് കേസെടുത്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Related News:
ഹോട്ടല്‍ ഉടമയെ മുറിയിലേക്ക് വിളിച്ചുവരുത്തി കാല്‍ തല്ലിയൊടിച്ചു; പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിന് കൈമാറി
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Attack, Assault case accused arrested
Keywords: Kasaragod, Kerala, news, arrest, Police, case, Attack, Assault case accused arrested