Festival | മധൂർ ക്ഷേത്രത്തിൽ അഷ്ടബന്ധ കലശാഭിഷേകവും മൂഡപ്പ സേവയും 27 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
● മാർച്ച് 27-ന് ക്ഷേത്രത്തിൻ്റെ പ്രധാന കവാട ഉദ്ഘാടനം നടക്കും.
● ഏപ്രിൽ അഞ്ചിന് മഹാഗണപതി ബ്രഹ്മകുംഭാഭിഷേകം നടക്കും.
● ഏപ്രിൽ ഏഴിനാണ് ഉത്സവത്തിന്റെ സമാപനം.
● നിത്യേന അരലക്ഷം പേർക്ക് അന്നദാനം നൽകും.
കാസർകോട്: (KasargodVartha) മധുർ സിദ്ധി വിനായക മദനന്തേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ കലശോത്സവവും മൂഡപ്പ സേവയും മാർച്ച് 27 മുതൽ ഏപ്രിൽ ഏഴുവരെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എടനീർ മഠം സ്വാമിജി സച്ചിദാനന്ദ ഭാരതി, ധർമസ്ഥല രക്ഷാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ എന്നിവരുടെ ആശീർവാദത്തോടെയാണ് ആഘോഷ ചടങ്ങുകൾ.
27 ന് രാവിലെ 10 മണിക്ക് ക്ഷേത്രത്തിൻ്റെ പ്രധാന കവാട ഉദ്ഘാടനവും വൈകിട്ട് ഉളിയത്തടുക്കയിൽ നിന്ന് കലവറ നിറക്കൽ ഘോഷയാത്രയും നടക്കും. 28ന് രാവിലെ അരണിയിൽ അഗ്‌നി മഥനത്തോടെ വൈദിക കർമങ്ങൾക്ക് തുടക്കം കുറിക്കും. സജ്ഞീവനി ഹോമ മ്യതജ്ഞ യാഗവും നടക്കും. ഏപ്രിൽ അഞ്ചിന് മഹാഗണപതി ബ്രഹ്മകുംഭാഭിഷേകം. അവശ്രു തബലി, മുഡപ്പസേവ പ്രാർഥന നടക്കും.
ഏപ്രിൽ ഏഴിന് രാവിലെ സമാപിക്കും. ആത്മീയ ആചാര്യമാരും, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും തന്ത്രി വര്യരും ഉദ്യോഗസ്ഥരും സംബന്ധിക്കും. നിത്യേന അരലക്ഷം പേർക്ക് അ ന്നദാനം വിതരണം ചെയ്യും. മധൂരിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു. വാഹന പാർക്കിംഗിന് വിപുലമായ സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മറ്റി ഭാരവാഹികളായ എം രാജീവൻ നമ്പ്യാർ, കെ ഗിരീഷ്, നാരായണ മയ്യ എന്നിവർ സംബന്ധിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The Ashthabandha Kalashotsavam and Moodappa Seva at Madhur Temple will be held from March 27 to April 7 with various ceremonies, including the inauguration and special prayers.
#MadhurTemple #AshthabandhaKalashotsavam #MoodappaSeva #Kasaragod #TempleFestival #ReligiousCelebrations