ആശയുടെ മരണം: ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: യുവമോര്‍ച്ച
Apr 5, 2018, 15:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2018) ആശയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുക, ദീപ ആശുപത്രി മാനേജ്‌മെന്റ് മാപ്പ് പറയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി കുന്നുമ്മല്‍ ദീപ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കുന്നുമ്മല്‍ ആശുപത്രിയുടെ 100 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. മാര്‍ച്ചിന്റെ ഉദ്ഘാടനം യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.പി.ശിഖ നിര്‍വഹിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ് കാഞ്ഞങ്ങാട് ദീപ ഹോസ്പിറ്റലിലെ ഡോക്ടറുടെ അനാസ്ഥകാരണമാണ് ഗര്‍ഭിണിയായ ആശ മരണപ്പെട്ടത്. ജീവനക്കാരുടേയും ഡോക്ടറുടെയും ശ്രദ്ധക്കുറവുകൊണ്ടാണ് അങ്ങനെ ഒരു മരണം നടന്നത്. ഇനിയും ഇത്തരത്തിലുള്ള മരണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ ആശുപത്രികളും ജാഗ്രത കാണിക്കണം. കച്ചവട ലാഭത്തോടെയാണ് മിക്ക സ്വകാര്യ ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. കണക്ക് പറഞ്ഞ് പണം വാങ്ങുന്നതല്ലാതെ ആത്മാര്‍ത്ഥതയോടെ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവാത്തത് അന്വേഷണവിധേയമാക്കണം.
ആശയുടെ മരണത്തിന് ഉത്തരം പറയാന്‍ ദീപ ആശുപത്രി അധികൃതര്‍ തയ്യാറാവണമെന്ന് ശിഖ ആവശ്യപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വിനീത് കൊളവയല്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറി എം.ബല്‍രാജ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ പ്രദീപ്.എം.കൂട്ടക്കനി, വിനീത് മുണ്ടമാണി, അശ്വന്‍ തൃക്കരിപ്പൂര്‍, സംസ്ഥാന സമിതി അംഗം പി.ആര്‍.സുനില്‍, മണ്ഡലം സെക്രട്ടറി രാഹുല്‍ പരപ്പ, വൈസ് പ്രസിഡന്റ് ധന്യസുമോദ്, സെക്രട്ടറി വിനീത അശോക് എന്നിവര്‍ സംസാരിച്ചു.
Related News:
ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം, സ്വകാര്യ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Yuvamorcha, March, Kerala, news, Death, Hospital, Police, Asha's death; Yuvamorcha conducts march to hospital.
< !- START disable copy paste -->