city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ ശിങ്കാരിമേള സംഘം സഞ്ചരിച്ച ബസ് കര്‍ണാടകയില്‍ അപകടത്തില്‍പെട്ടു

കാസര്‍കോട്: (www.kasargodvartha.com 12.01.2020) കാസര്‍കോട്ടെ ശിങ്കാരിമേള സംഘം സഞ്ചരിച്ച ബസ് കര്‍ണാടകയില്‍ അപകടത്തില്‍പെട്ടു. ബേക്കല്‍ പള്ളിക്കരയിലെ തെക്കേകുന്ന് ഗുരു വാദ്യസംഘം കലാകാരന്മാര്‍ സഞ്ചരിച്ച ബസാണ് മൈസൂര്‍-ബംഗളൂരു ദേശീയപാതയില്‍ മാണ്ട്യ മധൂര്‍ എന്ന സ്ഥലത്ത് വെച്ച് അപകടത്തില്‍പെട്ടത്. കലാകാരന്മാര്‍ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാസര്‍കോട്ടെ ശിങ്കാരിമേള സംഘം സഞ്ചരിച്ച ബസ് കര്‍ണാടകയില്‍ അപകടത്തില്‍പെട്ടു

ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബസിന് മുന്നിലുണ്ടായിരുന്ന ട്രക്ക് മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്നതിനായി പെട്ടെന്ന് ബ്രേക്കിട്ടതോടെ ബസ് ട്രക്കിലിടിക്കുകയും തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാറിലിടിച്ച് 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. നിസാര പരുക്കുകളോടെ രക്ഷപ്പെട്ട വാദ്യസംഘം കലാകരന്മാര്‍ നാട്ടില്‍ തിരിച്ചെത്തി. ബംഗളൂരു കെങ്കേരിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോവുകയായിരുന്നു ഗുരു വാദ്യസംഘാംഗങ്ങള്‍.

കാസര്‍കോട്ടെ ശിങ്കാരിമേള സംഘം സഞ്ചരിച്ച ബസ് കര്‍ണാടകയില്‍ അപകടത്തില്‍പെട്ടു

കാസര്‍കോട്ടെ ശിങ്കാരിമേള സംഘം സഞ്ചരിച്ച ബസ് കര്‍ണാടകയില്‍ അപകടത്തില്‍പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Accident, Artists from Kasaragod injured in accident
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia