Art | കലോത്സവ നഗരിയെ തത്സമയം കാൻവാസിലാക്കി ചിത്രകാരൻ രതീഷ് കക്കാട്ട്
● ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രം ആരുടെയും മനം കവരും
● പ്രധാനവേദിയെ ആണ് കാൻവാസിൽ പകർത്തിയതെന്നും രതീഷ് കൂട്ടിച്ചേർത്തു
ഉദിനൂർ: (KasargodVartha) കലോത്സവ നഗരിയിലെത്തിയ ചിത്രകാരൻ രതീഷ് കക്കാട്ട് പ്രധാന വേദിയെ തൽസമയം സ്കെച്ച് ചെയ്ത് വിസ്മയം സൃഷ്ടിച്ചു. കലയുടെ ഗ്രാമഭംഗി വിളിച്ചോതുന്ന ചിത്രം ക്യാൻവാസിൽ പകർന്ന് ആടിയപ്പോൾ പ്രത്യേക അനുഭൂതിയിലേക്ക് ആസ്വാദകനെ എത്തിക്കുന്നതായി മാറി.
പൂത്തുമ്പികളെ പോലെ കലാകാരികൾ വേഷമിട്ട് പോകുന്നതും മത്സരം കാണാൻ കുഞ്ഞുകിടാങ്ങളെ ഒക്കത്തിരുത്തി കുടുംബസമേതം എത്തുന്ന ആസ്വാദകരെയും സ്കെച്ചിൽ ചിത്രകാരൻ കോറിയിട്ടു. ഉദിനൂരിൻ്റെ സാംസ്‌കാരിക തനിമയെ സാധുകരിക്കുന്നതാണ് കാൻവാസിലെ രൂപങ്ങൾ. ചുരുങ്ങിയ സമയം എടുത്താണ് ചിത്രം പൂർണമാക്കിയത്.
ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രം ആരുടെയും മനം കവരും. പെട്ടെന്നുണർന്ന ഭാവനയാണ് ഇങ്ങനെയൊരു ചിത്രമൊരുക്കാൻ കാരണമെന്ന് രതീഷ് കക്കാട്ട് കാസർകോട് വാർത്തയോട് പറഞ്ഞു. പ്രധാനവേദിയെ ആണ് കാൻവാസിൽ പകർത്തിയതെന്നും രതീഷ് കൂട്ടിച്ചേർത്തു.
കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ 28 വേദികൾ രതീഷ് തൽസമയം കാൻവാസിൽ പകർത്തിയിരുന്നു. ലളിതകലാ അക്കാദമിയുടെ അമ്പതിനായിരം രൂപയുടെ ഫെലോഷിപ് ലഭിച്ച സന്തോഷത്തിയാണ് രതീഷ് കക്കാട്ട് എന്ന ചിത്രകാരൻ ഇപ്പോഴുള്ളത്.