ആര്‍ ടി ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; ജീവനക്കാരും അപേക്ഷകരും തമ്മില്‍ തര്‍ക്കം പതിവാകുന്നു
Dec 17, 2017, 12:15 IST
കാസര്‍കോട്;(www.kasargodvartha.com 17/12/2017) കാസര്‍കോട് ആര്‍ ടി ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങളെ വലക്കുന്നു. നിരവധി അപേക്ഷകളാണ് ആര്‍ ടി ഓഫീസില്‍ പരിഹാരമാകാതെ കുമിഞ്ഞുകൂടുന്നത്. അയ്യായിരത്തോളം ഹോളോഗ്രാമും രണ്ടായിരം ആര്‍ സി പേപ്പറും ലഭിച്ചെങ്കിലും ആര്‍ ടി ഓഫീസില്‍ അപേക്ഷകര്‍ കാത്തിനില്‍ക്കുന്നത് പതിവാണ്. ഇതേ ചൊല്ലി ആര്‍ ടി ഓഫീസിലെ ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള തര്‍ക്കം പതിവാകുകയാണ്.
നവംബര്‍ 21 വരെയുള്ള അപേക്ഷകളിലെ ആര്‍ സിയും 22 വരെയുള്ള ഡ്രൈവിംഗ് ലൈസന്‍സുമാണ് ഇതിനകം നല്‍കാന്‍ സാധിച്ചത്. സ്റ്റേഷനറി സാധനങ്ങളുടെ ദൗര്‍ലഭ്യമുള്ളതിനാല്‍ അപേക്ഷകര്‍ സഹകരിക്കണമെന്ന നോട്ടീസ് ആര്‍ ടി ഓഫീസില്‍ പതിച്ചിട്ടുണ്ട്. സി ഡിറ്റ് മുമ്പ് വാഹനത്തിലായിരുന്നു സ്റ്റേഷനറി സാമഗ്രികള്‍ ആര്‍ ടി ഓഫീസിലെത്തിച്ചിരുന്നത്. അത് കൊറിയറിലേക്ക് മാറ്റിയതോടെ കിട്ടുന്ന സാമഗ്രികളുടെ എണ്ണം നാലിലൊന്നായി കുറയുകയായിരുന്നു. ചെലവ് കുറക്കാനാണ് കൊറിയറിലേക്ക് മാറ്റിയത്. എന്നാല്‍ ഇതില്‍ 1000 പൗച്ച് ലാമിനേറ്റഡ് പേപ്പര്‍ മാത്രമാണ് ലഭിക്കുന്നത്.
ഇതിന് 10 കിലോയോളം ഭാരവുമുണ്ട്. എല്ലാ സാമഗ്രികളും ഒരേ സമയത്തുണ്ടെങ്കില്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി എന്നിവ തയ്യാറാക്കി നല്‍കാനാവുകയുള്ളൂ. ആര്‍സി പേപ്പര്‍ ഉണ്ടെങ്കില്‍ ലാമിനേറ്റിംഗ് പേപ്പറോ ഹോളോഗ്രാമോ ഉണ്ടാകില്ല. ഇത് ലഭിക്കണമെങ്കില്‍ തന്നെ ഓര്‍ഡര്‍ നല്‍കി ആഴ്ചകള്‍ പിന്നിടണം. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇതിനെല്ലാം കാരണമായി പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, RTO,Driving licence, RC paper, Applications are pending at the RT Office